LiveTV

Live

Kerala

രാമന്തളി മാലിന്യപ്രശ്‌നം, മുഖ്യമന്ത്രി ഇടപെട്ടു

രാമന്തളി മാലിന്യപ്രശ്‌നം, മുഖ്യമന്ത്രി ഇടപെട്ടു
Summary
ഏഴിമല നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റില്‍ നിന്നുളള മലിന ജലം സമീപത്തെ കിണറുകളില്‍ കലരുന്നുവെന്ന പരാതിയില്‍ വിദഗ്ധ സമിതി അന്വേക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ഏഴിമല നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റില്‍ നിന്നുളള മലിന ജലം സമീപത്തെ കിണറുകളില്‍ കലരുന്നുവെന്ന പരാതിയില്‍ വിദഗ്ധ സമിതി അന്വേക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നാവിക അക്കാദമി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതേ തുടര്‍ന്ന് രാമന്തളിയില്‍ ഒരു വിഭാഗം നടത്തി വന്ന സമരം പിന്‍വലിച്ചു. എന്നാല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ജനാരോഗ്യ സംരക്ഷണ സമിതി പറഞ്ഞു.

ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റെി്ല്‍ നിന്നുളള മലിന ജലം സമീപത്തെ കിണറുകളില്‍ കലരുന്നതിനെതിരെ ഒരു മാസത്തിലേറെയായി പ്രദേശവാസികള്‍ സമരത്തിലാണ്. ജനവാസ കേന്ദ്രത്തിനരുകില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച മാലിന്യപ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യസംരക്ഷണ സമിതിയാണ് ആദ്യം സമരരംഗത്തെത്തിയത്. തൊട്ടുപിന്നാലെ സി.പി.എം നേതൃത്വത്തിലുളള ജനകീയ സംരക്ഷണ സമിതിയും പ്രക്ഷോഭം തുടങ്ങി.

ജനപ്രതിനിധികളും കലക്ടറും നാവിക അക്കാദമി അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്. മലിനജലം സമീപത്തെ കിണറുകളില്‍ എത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് വിദഗ്ധസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ഇന്നലെ പയ്യന്നൂരില്‍ നടന്ന ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തിനകം സമിതി സര്‍ക്കരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പി.കരുണാകരന്‍ എം.പി.സി.കൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികളും നാവിക അക്കദമി അധികൃതരും വിവിധ വകുപ്പ് മേധാവികളും ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുന്നതായി ജനകീയ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് ജനാരോഗ്യസംരക്ഷണ സമിതിയുടെ തീരുമാനം.