LiveTV

Live

Kerala

കാസര്‍കോട് കൊലപാതകത്തില്‍ പ്രതികള്‍ മദ്യാസക്തിയിലായിരുന്നുവെന്നത് ക്രൂരമായ തമാശയെന്ന് മുരളീധരന്‍

കാസര്‍കോട് കൊലപാതകത്തില്‍ പ്രതികള്‍ മദ്യാസക്തിയിലായിരുന്നുവെന്നത് ക്രൂരമായ തമാശയെന്ന് മുരളീധരന്‍
Summary
കാസർഗോഡ് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാർ നടത്തിയതെന്നും വിഷയം ഇത്ര ഗുരുതരമായിട്ടും ദുർബലമായ വകുപ്പുകൾ ചാർത്തി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും മുരളീധരന്‍ ....

ഒരു മസ്ജിദിൽ അതിക്രമിച്ചു കയറി മദ്രസ അധ്യാപകനെ 24 വെട്ടുകൾ വെട്ടി കൊത്തി നുറുക്കിയ പ്രതികൾ വെറും മദ്യാസക്തിയിലാണ് കൊലപാതകം ചെയ്തതെന്ന പോലീസ് ഭാഷ്യം ക്രൂരമായ ഒരു തമാശയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. കാസർഗോഡ് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാർ നടത്തിയതെന്നും വിഷയം ഇത്ര ഗുരുതരമായിട്ടും ദുർബലമായ വകുപ്പുകൾ ചാർത്തി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്‌താൽ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സിപിഎമ്മിനുണ്ടെങ്കിൽ അത് തിരുത്തണം. ഈ കേസുകൾ അട്ടിമറിക്കാതെ നോക്കുകയാണ് സംഘ് ക്രിമിനലുകൾക്ക് എതിരെ ചെയ്യേണ്ട ഫലപ്രദമായ നടപടി - പോസ്റ്റ് പറയുന്നു.