LiveTV

Live

Kerala

മദ്രസാ അധ്യാപകന്റെ കൊലപാതകം; വര്‍ഗീയ കലാപത്തിനുള്ള ആസൂത്രിത നീക്കമെന്ന് പൊലീസ്

മദ്രസാ അധ്യാപകന്റെ കൊലപാതകം; വര്‍ഗീയ കലാപത്തിനുള്ള ആസൂത്രിത നീക്കമെന്ന് പൊലീസ്
Summary
അറസ്റ്റിലായവര്‍ എല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിനുള്ള സംഘ്പരിവാര്‍ ശ്രമമാണ് നടന്നതെന്ന് സി പി എമ്മും ആരോപിച്ചു.

കാസര്‍കോട്ടെ മദ്രസാ അധ്യാപകന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നത തല ഗൂഡാലോചന നടന്നതായി സൂചന. വര്‍ഗീയ കലാപത്തിനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. അറസ്റ്റിലായവര്‍ എല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിനുള്ള സംഘ്പരിവാര്‍ ശ്രമമാണ് നടന്നതെന്ന് സി.പി.മ്മും ആരോപിച്ചു.

വര്‍ഗീയ കലാപം സൃഷ്ടിക്കലായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പള്ളിയോടനുബന്ധിച്ച താമസസ്ഥലത്ത് ഉറങ്ങുകയായിരുന്ന മദ്രസാധ്യാപകനെ വിളിച്ചുണര്‍ത്തി കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്നും പൊലീസ് സംശയിക്കുന്നു. ലക്ഷ്യം കാലാപമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കി. കേസില്‍ പൊലീസ് അറസ്റ്റുചെയ്ത മൂന്ന് പ്രതികളും ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണ്. പരിശീലനം ലഭിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരിലൂടെ കലാപം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്ന് സി.പി.എം നേതാവ് സിഎച്ച് കുഞ്ഞന്പു ആരോപിച്ചു.

ആസൂത്രിത കലാപമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘ്പരിവാറിന്റെ ഉത്തരേന്ത്യന്‍ ശൈലിയുടെ പരീക്ഷണമായിരുന്നു ഇവിടെ നടന്നതെന്ന സംശയവും കാസര്‍കോട്ടെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കുവക്കുന്നു.