LiveTV

Live

Kerala

ഹൈകോടതി ചീഫ് ജസ്റ്റിസായി നവനീതി പ്രസാദ് സിങ് സത്യപ്രതിജ്ഞ ചെയ്തു

ഹൈകോടതി ചീഫ് ജസ്റ്റിസായി നവനീതി പ്രസാദ് സിങ് സത്യപ്രതിജ്ഞ ചെയ്തു
Summary
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നവനീതി പ്രസാദ് സിങ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

പട്‌ന ഹൈകോടതി ജഡ്ജിയായിരുന്നു നവനീതി പ്രസാദ് സിങ്. 2004-ല്‍ പട്‌ന ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ച നവനീതി പ്രസാദ് സിങ്, 2006-ലാണ് അവിടെ ജഡ്ജിയായത്. സത്യപ്രതിജ്ഞാചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.