LiveTV

Live

Kerala

വയനാട്ടില്‍ എഗ് ഫെസ്റ്റ് ആരംഭിച്ചു

വയനാട്ടില്‍ എഗ് ഫെസ്റ്റ് ആരംഭിച്ചു
Summary
വിവിധയിനം പക്ഷികളുടെയും മുട്ടകളുടെയും പ്രദര്‍ശനവും വില്‍പനയും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്

വയനാട്ടില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന എഗ് ഫെസ്റ്റ് ബത്തേരിയില്‍ ആരംഭിച്ചു. വിവിധയിനം പക്ഷികളുടെയും മുട്ടകളുടെയും പ്രദര്‍ശനവും വില്‍പനയും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. എഗ് ഫെസ്റ്റ് ചൊവ്വാഴ്ച സമാപിയ്ക്കും. ഒട്ടക പക്ഷിമുതല്‍ കാടവരെ. ലക്ഷങ്ങള്‍ വില വരുന്ന അലങ്കാര കോഴികള്‍ വേറെയും. വിവിധയിനത്തിലുള്ള താറാവുകളും. കര്‍ഷകര്‍ക്ക് ബോധവല്‍കരണം നടത്തുകയും മുട്ടക്കോഴി വളര്‍ത്തലിലൂടെ ലഭിയ്ക്കുന്ന ലാഭം നേരിട്ടു ബോധ്യപ്പെടുത്തുകയുമാണ് മേളയുടെ ലക്ഷ്യം.

നാലു ദിവസം നീളുന്ന മേളയില്‍, മുട്ട കൊണ്ടുള്ള വിവിധ വിഭവങ്ങളുണ്ടാക്കുന്ന മത്സരവും നടത്തി. കൂടാതെ, കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് സെമിനാറുകളും ഹെല്‍പ് ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും നടത്തുന്നു.