LiveTV

Live

Kerala

പ്രവാസികള്‍ക്കായി വാടക നിയന്ത്രണ നിയമം പരിഷ്കരിക്കണമെന്ന് ശിപാര്‍ശ

Summary
എന്‍ആര്‍ഐ കമ്മീഷന്റെതാണ് ശിപാര്‍ശ.

പ്രവാസികള്‍ക്ക് അനുകൂലമായി വാടക നിയന്ത്രണ നിയമ പരിഷ്കരിക്കണമെന്ന് ശിപാര്‍ശ. എന്‍ആര്‍ഐ കമ്മീഷന്റെതാണ് ശിപാര്‍ശ. സംസ്ഥാന സര്‍ക്കാരിന് ഉടന്‍ ശിപാര്‍ശ കൈമാറുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റ്സ് ഭവദാസന്‍ വ്യക്തമാക്കി.

പ്രവാസികളായ കെട്ടിട ഉടമകള്‍ നാട്ടിലേക്ക് തിരിച്ചെത്തുന്പോള്‍ വാടകക്കാരെ വേഗത്തില്‍ ഒഴിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ നിലവിലെ വാടക നിയന്ത്രണ നിയമം പരിഷ്കരിക്കണമെന്നാണ് എന്‍ആര്‍ഐ കമ്മീഷന്റെ ശിപാര്‍ശ. പഞ്ചാബ്, ഗോവ മോഡല്‍ അമന്‍മെന്റ് വേണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. രാജ്യത്തിന് വെളിയില്‍ സ്ത്രീകളടക്കമുള്ളവര്‍ ചൂഷണം ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ കമ്മീഷന് ഇടപെടാന്‍ കഴിയില്ല. അതിന് നിയമത്തില്‍ വകുപ്പില്ലെന്നും കമ്മീഷന്‍ സിറ്റിങ്ങില്‍ വിശദീകരിച്ചു.

പ്രവാസികള്‍ ഇരകളാവുന്ന റിക്രൂട്ട്മെന്റ്, നിക്ഷേപ തട്ടിപ്പുകളില്‍ പരാതി ലഭിച്ചില്ലെങ്കിലും സ്വമേദയാ ഇടപെടാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ചെയര്‍മാനു പുറമേ കമ്മീഷന്‍ അംഗങ്ങളായ ഷംഷീര്‍ വയലിന്‍, പിഎംഎ സലാം എന്നിവരും കോഴിക്കോട് നടന്ന സിറ്റിങ്ങില്‍ പങ്കെടുത്തു.