LiveTV

Live

Kerala

കുഴല്‍മന്ദം പീഡനക്കേസ്: ഇരയും കുടുംബവും താമസിക്കുന്നത് പ്രതികളുടെ കത്തിമുനയില്‍

Summary
കുട്ടി ഇപ്പോഴും താമസിക്കുന്നത് പീഡനം നടന്ന അതേ അന്തരീക്ഷത്തിൽ.

ചൈൽഡ് വെൽഫെയർ സൊസൈറ്റികൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതുമൂലം പീഡനത്തിന് ഇരയാവുന്ന പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്നു. ഏറെ വിവാദമായ കുഴൽമന്ദം പീഡനക്കേസില്‍ സിഡബ്ല്യുസി ഇടപെടുന്നത് കുട്ടിയെയും കുടുംബത്തെയും പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടത്തിയ ശേഷം. കുട്ടി ഇപ്പോഴും താമസിക്കുന്നത് പീഡനം നടന്ന അതേ അന്തരീക്ഷത്തിൽ. പ്രതികളുടെ കൺമുമ്പിൽ. മീഡിയവൺ അന്വേഷണം.

368, 490, 457 എന്നീ ക്രൈം നമ്പറുകളില്‍ കഴിഞ്ഞ വര്‍ഷം കുഴല്‍മന്ദം പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഇരയെവിടെയെന്ന് ആദ്യം അന്വേഷിച്ചത് പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനോടാണ്. ബന്ധുക്കള്‍ക്കൊപ്പം കുട്ടി മണ്ണാര്‍ക്കാടാണെന്നാണ് എന്നാൽ കുട്ടിയുള്ളത് മണ്ണാർക്കാട്ടല്ല, പീഡനം നടന്ന സ്ഥലത്തുതന്നെയാണെന്ന് ഞങ്ങൾ കണ്ടെത്തി. പ്രതികളായ അയൽക്കാരുടെ ഭീഷണിക്കുമുന്നിൽ തന്നെയാണ് കുട്ടി കഴിയുന്നത്. ഇരകളെ സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്നാണ് നിയമം. പൊലീസ് കേസെടുത്ത ശേഷം പ്രതികള്‍ കുട്ടിയെയും കുടുംബത്തെയും തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി. ഇതിന് ശേഷമാണ് സിഡബ്ല്യുസി കേസില്‍ ഇടപെടുന്നത്. അപ്പോഴേക്കും ഗര്‍ഭച്ഛിദ്രം നടത്താന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. ഇതിനിടെ കുട്ടിയെക്കൊണ്ട് മൊഴിമാറ്റിക്കാനുള്ള തീവ്രശമങ്ങളും നടക്കുന്നു.