LiveTV

Live

Kerala

വിശക്കുന്നവന് ആഹാരവുമായി 'പപ്പടവട'

വിശക്കുന്നവന് ആഹാരവുമായി 'പപ്പടവട'
Summary
കൊച്ചി കലൂരിലെ പപ്പടവട എന്ന സ്ഥാപനത്തോട് ചേര്‍ന്നിരിക്കുന്ന ഒരു റഫ്രിജറേറ്റര്‍. ഭക്ഷണത്തിനു വകയില്ലാത്ത ആളുകള്‍ക്ക് ഇവിടെനിന്ന് ഭക്ഷണം കഴിക്കാം

വിശക്കുന്നവന് ഒരു നേരത്തെ ആഹാരം നല്‍കുന്നത് വലിയ ജീവകാരുണ്യ പ്രവര്‍ത്തനം തന്നെയാണ്. കയ്യില്‍ കാശില്ലാതെ വിശന്നെത്തുവര്‍ക്ക് ആരുടെ മുന്നിലും കൈനീട്ടാതെ ഭക്ഷണം നല്‍കുകയാണ് പപ്പടവട എന്ന കൊച്ചിയിലെ ഒരു ഹോട്ടല്‍.

കൊച്ചി കലൂരിലെ പപ്പടവട എന്ന സ്ഥാപനത്തോട് ചേര്‍ന്നിരിക്കുന്ന ഒരു റഫ്രിജറേറ്റര്‍. ഭക്ഷണത്തിനു വകയില്ലാത്ത ആളുകള്‍ക്ക് ഇവിടെനിന്ന് ഭക്ഷണം കഴിക്കാം. വീടുകളില്‍ അധികം വരുന്ന കേടാകാത്ത ഭക്ഷണങ്ങള്‍ പായ്ക്കുചെയ്താണ് ഈ റഫ്രിജറേറ്ററില്‍ എത്തുക. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഈ റഫ്രിജറേറ്ററിന്റെ ചിലവ് വഹിക്കുന്നത് പപ്പടവടയാണ്. ദിവസവും 50 ഭക്ഷണപൊതികളും പപ്പടവട നന്മരത്തില്‍ വെക്കുന്നുണ്ട്.

മാനുഷിക സേവനം എന്നതിലുപരി പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ച് അത് മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമാണ് നന്മമരത്തിനുള്ളത്. നമ്മുടെ ചുറ്റിലും ഒരുപാട് വയറുകള്‍ വിശന്നിരിക്കുന്നുണ്ട്.അവര്‍ക്ക് ആഹാരം നല്‍കുകയാണ് നന്മമരത്തിലൂടെ കുറെ നന്മയുള്ള മനുഷ്യര്‍.