LiveTV

Live

Kerala

റോഡ് സുരക്ഷാ കാമ്പയിന്‍ 'ശുഭയാത്ര'യുടെ ലോഗോ പ്രകാശനം ഇന്ന്

റോഡ് സുരക്ഷാ കാമ്പയിന്‍ 'ശുഭയാത്ര'യുടെ ലോഗോ പ്രകാശനം ഇന്ന്
Summary
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ പി സദാശിവം ലോഗോ പ്രകാശനം ചെയ്യും

മീഡിയവണും ഇറം മോട്ടോഴ്‌സും ചേര്‍ന്ന് നടത്തുന്ന റോഡ് സുരക്ഷാ കാമ്പയിന്‍ ശുഭയാത്രയുടെ ലോഗോ പ്രകാശനം ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ പി സദാശിവം ലോഗോ പ്രകാശനം ചെയ്യും. കെ മുരളീധരന്‍ എംഎല്‍എ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, നാറ്റപാക് ഡയറക്ടര്‍ ഡോ ബി ജി ശ്രീദേവി, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, ഇറാം മോട്ടോഴ്‌സ് ഡയറക്ടര്‍ സി പി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുക്കും.

രണ്ട് മാസം നീണ്ടു നില്‍ക്കുന്ന റോഡ് സുരക്ഷാ കാന്പയിനിന്റെ ഭാഗമായി ടോക് ഷോകള്‍, സെമിനാറുകള്‍, പ്രത്യേക പരിപാടികള്‍ എന്നിവയുമുണ്ടാകും. ട്രാഫിക് പൊലീസ്, മോട്ടോര്‍ ഗതാഗത വകുപ്പ്, നാറ്റ്പാക് എന്നിവയുമായി സഹകരിച്ചാണ് മീഡിയവണ്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.