LiveTV

Live

Kerala

കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍
Summary
ഭാര്യയെയും മക്കളെയും കൊന്ന ശേഷം ഗൃഹ നാഥനായ ജോണി വിഷം കഴിച്ച് ജീവനൊടുക്കിയ താണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍...

തൃശൂര്‍ കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരിക്ക് സമീപം മഴുവഞ്ചേരിയില്‍ മുള്ളംകുഴിയില്‍ വീട്ടില്‍ ജോണി ജോസഫ്, ഭാര്യ റോമ, മക്കളായ ആഷ്‌ലി, ആന്‍സണ്‍, ആന്‍ മരിയ എന്നിവരാണ് മരിച്ചത്. ജോണി ജോസഫിനെ വിഷം ഉള്ളില്‍ ചെന്ന നിലയിലും മറ്റ് നാല് പേരെ കഴുത്ത് അറുത്ത നിലയിലുമാണ് കണ്ടത്.

കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

ഭാര്യയെയും മക്കളെയും കൊന്ന ശേഷം ഗൃഹ നാഥനായ ജോണി വിഷം കഴിച്ച് ജീവനൊടുക്കിയ താണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നും സംശയിക്കുന്നു. ജോണി ഏറെ നാളായി കേച്ചേരിയില്‍ സ്‌റ്റേഷനറി കട നടത്തി വരികയായിരുന്നു. ഇന്നലെ കട തുറന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോളാണ് അടച്ച് കിടക്കുന്ന വീടിനുള്ളില്‍ നിന്ന് രക്തം ഒഴുകിയ അടയാളം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കുന്നംകുളം പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.