LiveTV

Live

Kerala

പുതുവൈപ്പില്‍ എല്‍.പി.ജി പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

പുതുവൈപ്പില്‍ എല്‍.പി.ജി പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം
Summary
എളങ്കുന്നപ്പുഴ പ‍ഞ്ചായത്തിലും പുതുവൈപ്പ് തീരത്തും താമസിക്കുന്ന 65,000ത്തിലധികം പേരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതാണ് ഐഒസിയുടെ എല്‍പിജി സംഭരണശാലയെന്നാണ് നാട്ടുകാര്‍ പറയുന്നത്

കൊച്ചി പുതുവൈപ്പില്‍ ജനവാസ മേഖലയില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരായ സമരം ശക്തമാകുന്നു. ഐഒസിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ പ്ലാന്‍റിന് മുന്നില്‍ നടത്തുന്ന ഉപരോധം ഒരാഴ്ചയായി തുടരുകയാണ്. സമരത്തിന്‍റെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തില്‍ റൂട്ട്മാർച്ച് നടത്തി.

എളങ്കുന്നപ്പുഴ പ‍ഞ്ചായത്തിലും പുതുവൈപ്പ് തീരത്തും താമസിക്കുന്ന 65,000ത്തിലധികം പേരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതാണ് ഐഒസിയുടെ എല്‍പിജി സംഭരണശാലയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു ലക്ഷത്തിലധികം സിലിണ്ടറുകളില്‍ നിറക്കാനുള്ള ഇന്ധനമാണ് പ്ലാന്റില്‍ സംഭരിക്കുക. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ അന്തരീക്ഷ മലിനീകരണമുള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്. ഇതിനെതിരായ സമരത്തിന്റെ ഭാഗമായാണ് സമരസമിതി സ്ത്രീകളുടെ റൂട്ട് മാർച്ച് നടത്തിയത്.

പ്ലാന്‍റിന് മുന്നില് ഒരാഴ്ച്ചയായി അനിശ്ചിതകാല സത്യഗ്രഹം തുടരുകയാണ്. പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. ജയഘോഷ്, സമരസമിതി ചെയര്‍മാന്‍സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിന് ആവശ്യമായ ഇന്ധനം നിലവില്‍ കൊച്ചിന്‍ റിഫൈനറിയില്‍ സംഭരിക്കുന്നുണ്ട്. അതിനെക്കാള് പത്തിരട്ടി ഇന്ധനമാണ് പുതിയ പ്ലാന്റ് നിര്‍മിച്ച് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് സംഭരിക്കാന്‍ ഐഒസി പദ്ധതിയിടുന്നത്.