LiveTV

Live

Kerala

എസ്എഫ്ഐ അതിക്രമത്തിന്റെ ഇര അജ്മല്‍ വിഎസിനെ കണ്ടു

എസ്എഫ്ഐ അതിക്രമത്തിന്റെ ഇര അജ്മല്‍ വിഎസിനെ കണ്ടു
Summary
എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ കാലൊടിഞ്ഞ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയും സൈക്ലിങ് താരവുമായ അജ്മല്‍ പരാതിയുമായി വിഎസിന്റെ മുന്നില്‍

എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ കാലൊടിഞ്ഞ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയും സൈക്ലിങ് താരവുമായ അജ്മല്‍ പരാതിയുമായി വി എസ് അച്യുതാനന്ദന്റെ മുന്നില്‍. വീണ്ടും കോളജില്‍ പോകാന്‍ വഴിയുണ്ടാക്കണമെന്ന് അപേക്ഷിച്ചാണ് അജ്മല്‍ വിഎസിനെ കണ്ടത്. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് വിഎസ് ഉറപ്പുനല്‍കി.

കഴിഞ്ഞ ഒക്ടോബറിലാണ് ദേശീയ സൈക്ലിങ് താരം കൂടിയായ യൂണിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ഥി അജ്മലിനെ പ്രവര്‍ത്തനത്തില്‍ സഹകരിക്കാത്തതിന് കോളജിലെ എസ്എഫ്ഐക്കാര്‍ തല്ലിച്ചതച്ചത്. കാലിനേറ്റ ക്ഷതം സൈക്ലിങ് കരിയര്‍ അവസാനിപ്പിച്ചു. എസ്എഫ്ഐയുടെ ഭീഷണി മൂലം പഠനവും നിലച്ചു. നാല് മാസമായി അജ്മലിന് കോളജില്‍ പോകാനാകാത്ത വാര്‍ത്ത മീഡിയവണ്‍ പുറത്തുകൊണ്ടുവന്നിരുന്നു. സിപിഎം നേതാക്കളെ വരെ കണ്ടെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് അവസാന ആശ്രയമെന്ന നിലയിലാണ് അജ്മല്‍ വിഎസിനെ കാണാനെത്തിയത്.

പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും കൊടുത്ത പരാതികളില്‍ ഇന്നേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. യൂണിവേഴ്സിറ്റി കോളജിലെ രണ്ട് പെണ്‍കുട്ടികളും സുഹൃത്തും എസ്എഫ്ഐയുടെ അതിക്രമത്തിനിരയായത് വിവാദമായതാണ് അജ്മലിന് തന്റെ കഥ പുറത്തുപറയാന്‍ ധൈര്യമായത്.