LiveTV

Live

Kerala

സിപിഎം - സിപിഐ തര്‍ക്കം തീര്‍ക്കാന്‍ ഉഭയകക്ഷി ചര്‍ച്ച

സിപിഎം - സിപിഐ തര്‍ക്കം തീര്‍ക്കാന്‍ ഉഭയകക്ഷി ചര്‍ച്ച
Summary
ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് യോഗം

സിപിഎം - സിപിഐ തര്‍ക്കം തീര്‍ക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനം. ഈ മാസം 22ന് വരള്‍ച്ചയും റേഷന്‍ പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരും. എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.

എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എകെജി സെന്‍ററിലാണ് യോഗം. ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് യോഗം. റേഷന്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭക്ഷ്യ മന്ത്രി പി തിലോത്തമനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.