LiveTV

Live

Kerala

നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആയിരുന്നു നടുറോഡില്‍ തുണിയുരിയപ്പെട്ടിരുന്നതെങ്കില്‍ ?

നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആയിരുന്നു നടുറോഡില്‍ തുണിയുരിയപ്പെട്ടിരുന്നതെങ്കില്‍ ?
Summary
തൃശൂരിലെ ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങിയ യുവനടിയെ തട്ടികൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചതായുള്ള വാര്‍ത്ത ഞെട്ടലോടെ ആണ് നമ്മള്‍ അറിഞ്ഞത്.

തൃശൂരിലെ ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങിയ യുവനടിയെ തട്ടികൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചതായുള്ള വാര്‍ത്ത ഞെട്ടലോടെ ആണ് നമ്മള്‍ അറിഞ്ഞത്. ഒരു സെലിബ്രിറ്റിയുടെ ഗതി ഇതാണെങ്കില്‍ സാധാരണക്കാരായ പെണ്‍കുട്ടികളുടെ സ്ത്രീകളുടെ സുരക്ഷ ഒരു ചോദ്യചിഹ്നമായി നമ്മുടെ സമൂഹം ഉയര്‍ത്തുന്നു. യുവനടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമം നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരള സമ്മിറ്റ് അവതാരകന്‍ അരുണ്‍ കുമാറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്.

നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആയിരുന്നു നടുറോഡില്‍ തുണിയുരിയപ്പെട്ടിരുന്നതെങ്കില്‍ ?

തൊഴിലിടത്തിൽ നിന്ന് മടങ്ങുമ്പോൾ നിങ്ങളുടെ പെങ്ങൾ / അമ്മ / ഭാര്യ അർദ്ധരാത്രിയിൽ അപരിചിതരാൽ ബന്ധിയാക്കപ്പെട്ട് മേലുടുപ്പ് ഊരിമാറ്റി ക്യാമറക്കണ്ണിനു ഇരയായി നിൽക്കേണ്ടി വരുന്നത് ഒന്നാലോചിച്ചു നോക്കൂ. നട്ടെല്ലിലൂടെ ഒരു മിന്നൽ പിണർ പായുന്നില്ലേ ? അവൾ ആക്രമിക്കപ്പെട്ട പെൺകുട്ടിയാണ്, അപമാനിക്കപ്പെട്ടവളല്ല. അച്ഛൻ മരിച്ച് രണ്ടാണ്ടു തികയുന്നതേ ഉള്ളൂ. തുണയായി തൊഴിലിടങ്ങളിലെ ബന്ധങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്നവൾ... രാപ്പേടിയിൽ ഇനി എത്രനാൾ ഇനി ഇവൾ കഴിയേണ്ടി വരും? കഴുകൻ കണ്ണുകളുടെ ചൂഴ്ന്ന നോട്ടം എത്ര കാലം കൊത്തി വലിക്കും? നമ്മളുടെ ഈ കുഞ്ഞനിയത്തിയുടെ / കുഞ്ഞനിയത്തിമാരുടെ മേലുടലിന്റെ നഗ്നചിത്രം നിങ്ങളുടെ കൈകളിൽ എത്തിയേക്കാം. ഇരയുടെ തളർന്ന ഉടൽ വിറയൽ നിങ്ങളിലുണ്ടാവില്ലേ? അവ അയച്ചയാളെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിങ്ങൾ ഏൽപ്പിക്കില്ലേ? അടിവസ്ത്രമുരിയാൻ നീണ്ട രാക്ഷസ കൈകളെ അവൾ മടക്കിടയത് തനിക്ക് മാസമുറയാണ് എന്ന് അലറി കരഞ്ഞ് നിലവിളിച്ചപേക്ഷിച്ചത് കൊണ്ടാണത്രേ. അതും അവളുടെ ഹൃദയം നുറുങ്ങിയ കരച്ചിൽ കേട്ടല്ല ആർത്തവ രക്തം ഭയന്ന്. മാനം കെട്ടുപോയ പെൺകുട്ടിയല്ലവൾ . മാനം കാക്കാൻ സ്വന്തം പേരും വിലാസവും ഒളിപ്പിക്കാതെ സ്റ്റേറ്റിനും നമ്മുടെയും ഇടയിൽ ധീരയായി തലയുയർത്തി തന്നെ വിശദീകരിച്ചവൾ.
നീയെത്ര മിടുക്കിയും ധൈര്യശാലിയുമായതിൽ അഭിമാനമുണ്ട്.
ഞാനവൾക്കയച്ച കുറിപ്പിതാണ്:
ഞാനടങ്ങിയ ഈ കാലവും സമൂഹവും തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു റിയലിസ്റ്റ് സിനിമയിൽ ഒരു ഇര വേഷം ചെയ്തു എന്ന് കരുതൂ. അതേ സംഭവിച്ചിട്ടുള്ളൂ ,അത്രേ നടന്നിട്ടുള്ളൂ.