LiveTV

Live

Kerala

സ്‌കൂള്‍ കെട്ടിടം പണിയാനായി ഭക്ഷ്യമേള

സ്‌കൂള്‍ കെട്ടിടം പണിയാനായി ഭക്ഷ്യമേള
Summary
കോഴിക്കോട് മോഡല്‍ എയുപി സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളുമാണ് വ്യത്യസ്ത മാര്‍ഗ്ഗവുമായി രംഗത്തെത്തിയത്...

അധികൃതരുടെ അവഗണനയെ തുടര്‍ന്ന് സ്വന്തം നിലയില്‍ സ്‌കൂളിന് പുതിയ കെട്ടിടം പണിയാനുളള നീക്കത്തിലാണ് കോഴിക്കോട്ടെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. ഭക്ഷ്യമേള നടത്തി കെട്ടിടം പണിക്കുളള തുക കണ്ടെത്തുകയാണ് സ്‌കൂള്‍. കോഴിക്കോട് മോഡല്‍ എയുപി സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളുമാണ് വ്യത്യസ്ത മാര്‍ഗ്ഗവുമായി രംഗത്തെത്തിയത്.

നഗരമധ്യത്തിലാണ് മാനാഞ്ചിറയിലെ ഗവണ്‍മെന്റ് മോഡല്‍ യുപി സ്‌കൂള്‍. നൂറുകൊല്ലത്തിലേറെ പഴക്കമുളള സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പരിമിതമായ സൗകര്യങ്ങളില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളിനായി രണ്ട് മുറി കെട്ടിടം പണിയാന്‍ തീരുമാനിച്ചു. അന്ന് മുതല്‍ ഇന്ന് വരെ അധികൃതര്‍ക്ക് മുന്നില്‍ സഹായത്തിനായി അധ്യാപകരും പിടിഎയും സമീപിക്കുന്നു. അവഗണനായായിരുന്നു ഫലം. അങ്ങനെയാണ് ഭക്ഷ്യമേള നടത്താന്‍ തീരുമാനിച്ചത്.

ചക്കയും കപ്പയും, ബിരിയാണിയും പായസവുമെല്ലാമായി നിരവധി വിഭവങ്ങള്‍ ഒരുക്കി, കുട്ടികളും അധ്യാപകരും രക്ഷിതാക്കളും. കേട്ടറിഞ്ഞവരെല്ലാം കൈ സഹായത്തിനായി സ്‌കൂളിലേക്കെത്തി. നല്ല ഒരു തുക ഈ ഭക്ഷ്യമേളയില്‍ നിന്ന് സംഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലായി 204 കുട്ടികളാണ് ഇവിടെ പഠിപ്പിക്കുന്നത്.