LiveTV

Live

Kerala

യുവനടിയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

യുവനടിയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
Summary
അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി

ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് ഒരു സംഘമാളുകൾ നടിയുടെ കാറിലേക്ക് അതിക്രമിച്ച് കയറിയത്. കാറിൽവച്ച് പലവട്ടം തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും താരം മൊഴി നൽകി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായാണ് വിവരം. പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി. ഡ്രൈവറെ ഭയപ്പെടുത്തി കാർ ഓടിപ്പിക്കുകയായിരുന്നു. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. അക്രമികൾ കടന്നുകളഞ്ഞയുടൻ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു.
താരത്തിന്‍റെ മുൻ ഡ്രൈവർ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടിയെ ആക്രമിച്ചതെന്നാണ് സൂചന. പെരുമ്പാവൂർ പോലീസ് കേസെടുത്തു.