LiveTV

Live

Kerala

രാജഭരണകാലത്തെ ഉത്തരവുകള്‍ മാറ്റാനാവില്ലെന്ന വിചിത്ര സിദ്ധാന്തമാണ് മുഖ്യമന്ത്രി പറയുന്നതെന്ന് വി എം സുധീരന്‍

രാജഭരണകാലത്തെ ഉത്തരവുകള്‍ മാറ്റാനാവില്ലെന്ന വിചിത്ര സിദ്ധാന്തമാണ് മുഖ്യമന്ത്രി പറയുന്നതെന്ന് വി എം സുധീരന്‍
Summary
പിഎസ് നടരാജപ്പിള്ളയെ അപമാനിച്ച മുഖ്യമന്ത്രി കെ കരുണാകരനെയും അപമാനിക്കുകയാണെന്നും വിഎ സുധീരന്‍ മീഡിയവണിനോട് പറഞ്ഞു.

ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ യഥാര്‍ഥ മുഖം അനാവരണം ചെയ്തുവെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. രാജഭരണകാലത്തെ ഉത്തരവുകള്‍ മാറ്റാനാകില്ലെന്ന വിചിത്ര സിദ്ധാന്തമാണ മുഖ്യമന്ത്രിയുടേത്. രാജഭരണകാലത്തെ ഉത്തരവുകള്‍ തിരുത്തുക എന്നത് ജനാധിപത്യ സര്‍ക്കാരില്‍ അര്‍പ്പിതമായ കാര്യമാണ്. സമരം നീണ്ട് പോകുന്നത് സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയാണ്..പിഎസ് നടരാജപ്പിള്ളയെ അപമാനിച്ച മുഖ്യമന്ത്രി കെ കരുണാകരനെയും അപമാനിക്കുകയാണെന്നും വിഎ സുധീരന്‍ മീഡിയവണിനോട് പറഞ്ഞു.


സമരം നീണ്ടുപോകുന്നത് സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയാണ്. പ്രശ്നം പരിഹരിക്കുക എന്നതല്ല, സങ്കീര്‍ണമാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. ബിജെ പി യെ ചൂണ്ടിക്കാണിച്ച് സമരത്തെ വിലകുറച്ച് കാണിക്കാന്‍ ശ്രമിക്കണ്ട. അര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍‌ ദയനീയ പരാജയമാണ്. സമരം അവസാനിപ്പിക്കുന്നതിന് സി പി എം പക്ഷപാതിത്വം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.