LiveTV

Live

Kerala

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശവുമായി ജനയുഗം

Summary
ഭൂമി പിടിച്ചെടുക്കില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ചരിത്രപാഠം അറിയണം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശവുമായി സി പി ഐ മുഖപത്രം ജനയുഗം ലേഖനങ്ങള്‍. ഭൂമി പിടിച്ചെടുക്കില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ചരിത്രപാഠം അറിയണമെന്ന് സി പി ഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സര്‍ സി പിയുടെ നടപടി തിരുത്തില്ലെങ്കില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ തള്ളിപ്പറയുമോയെന്ന് ദേവിക എഴുതിയ മറ്റൊരു ലേഖനത്തില്‍ ചോദിച്ചിട്ടുണ്ട്. ജനയുഗത്തിന്റെ മുഖപ്രസംഗ പേജിലാണ് രണ്ടു ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശവുമായി ജനയുഗം

ഏതോ ഒരു പിള്ളയല്ല പി എസ് നടരാജപിള്ളയെന്ന തലക്കെട്ടില്‍ വിപി ഉണ്ണിക്യഷ്ണനും,സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ എന്ത് ചെയ്യുമെന്ന് ചോദിച്ച് ദേവികയുമാണ് മുഖ്യമന്ത്രിയെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നത്.ഭൂമി നല്‍കിയത് സര്‍ക്കാരിന് അധികാരമുള്ള ട്രസ്ററിന്,ഇന്നത് കുടുംബത്തിന്റെ കാല്‍ക്കീഴില്‍. ഇതിനെ പിന്തുണതക്കുന്നത് പൊതു സമൂഹത്തോടുള്ള പാതകമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം പുഛിക്കുമെന്ന് മുഖ്യമന്ത്രിയെ ഉദ്ദേശിച്ച് ലേഖനം പറയുന്നു.


1967-69 കാലത്ത് ഇഎംഎസ് മുഖ്യമന്ത്രിയും,എംഎന്‍ ഗോവിന്ദന്‍നായര്‍ ക്യഷി വകുപ്പ് മന്ത്രിയുമായിരുന്ന കാലത്താണ് ഭൂമി പാട്ടത്തിന് നല്‍കിയതെന്ന ചരിത്രവും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.ദിവാന്‍ഭരണത്തിനും രാജവാഴ്ചക്കും എതിരെ പടയണി തീര്‍ത്തതിന്റെ പേരില്‍ പി എസ് നടരാജപിള്ളയുടെ ഭൂമി കണ്ട് കെട്ടിയ നടപടി ശരിയായിരുന്നുവെന്ന് ചോദിക്കുന്നു.സര്‍ സിപി ഏറ്റെടുത്ത ഭൂമിയെക്കുറിച്ച് ഇനി പരിശോധനയില്ലെന്ന് പറയുന്നവര്‍ സര് സിപി ഭരണത്തിനെതിരെ വാരിക്കുന്തവുമായി സമരത്തിനിറങ്ങി രക്തസാക്ഷികളായവരെ കൊടും ക്രിമിനലുകളായ മുദ്രകുത്തുമോയെന്ന ചോദ്യവും മുഖ്യമന്ത്രിയോട്ഉന്നയിക്കുന്നുണ്ട്.റവന്യു വകുപ്പ് സര്‍ക്കാരിന്റെ ഭാഗമല്ലേയെന്ന ചോദ്യം പ്രസക്തമാണന്നും പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശവുമായി ജനയുഗം


മാനേജ്മെന്റിന്റെ നിലപാട് പറയാന്‍ വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചത് നിര്‍ഭാഗ്യകരമാണന്ന് പറയുന്ന ലേഖനം മന്ത്രി ഇറങ്ങിപ്പോയതിനേയും വിമര്‍ശിക്കുന്നു.എസ് എഫ് ഐ നിലപാടിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന വിശേഷിപ്പിച്ചാല്‍ വാഴപ്പിണ്ടി പോലും പ്രതിഷേധിക്കും.ഒരു പക്ഷെ മാനനഷ്ടത്തിന് പോലും വാഴപ്പിണ്ടി കേസ് കൊടുക്കും എന്ന വരികളും ലേഖനത്തിലുണ്ട്.

എന്നാല്‍ ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമായി മാറിയെന്ന വിമര്‍ശവുമായി ഇ പി ജയരാജന്‍ രംഗത്തെത്തി. മുന്നണി മര്യാദയില്ലാതെ തോന്നിയത് എഴുതുന്ന രീതിയിലേക്ക് ജനയുഗം മാറി. ചില സങ്കുചിത താല്‍പര്യങ്ങള്‍വെച്ച് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യിലെ പാവയായി മാറി
സിപിഐ അത്രവലിയ പാര്‍ട്ടിയല്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.