LiveTV

Live

Kerala

സംസ്ഥാന കലോത്സവം: ആദ്യ സംഘം കണ്ണൂരിലെത്തി

സംസ്ഥാന കലോത്സവം: ആദ്യ സംഘം കണ്ണൂരിലെത്തി
Summary
കോഴിക്കോട് ജില്ലയില്‍ നിന്നുളള ഏഴംഗ സംഘമാണ് ഉച്ചയോടെ കണ്ണൂരിലെത്തിയത്.

അന്‍പയത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാറ്റുരക്കാന്‍ ആദ്യ സംഘം കണ്ണൂരിലെത്തി. കോഴിക്കോട് ജില്ലയില്‍ നിന്നുളള ഏഴംഗ സംഘമാണ് ഉച്ചയോടെ കണ്ണൂരിലെത്തിയത്.

കഴിഞ്ഞ തവണത്തെ ജേതാക്കളായ കോഴിക്കോട് ജില്ലയില്‍ നിന്നുളള ഏഴംഗ സംഘമാണ് ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളിയും ജനപ്രതിനിധികളും ചേര്‍ന്ന് തോര്‍ത്തും തുണി സഞ്ചിയും നല്‍കി പ്രതിഭകളെ വരവേറ്റു.

നിര്‍മ്മാണം പൂര്‍ത്തിയായ പ്രധാന വേദി സംഘാടക സമിതി ഇന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി.