LiveTV

Live

Kerala

പഞ്ചായത്തിന്റെ സേവനങ്ങള്‍ക്ക് മൊബൈല്‍ ആപ്പ്

Summary
ഹാര്‍ട്ട് ഓഫ് തിരുവാലി എന്ന ആപ്പിലൂടെയാണ് പഞ്ചായത്തിന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക.

പഞ്ചായത്തിന്റെ സേവനങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കാനുളള ശ്രമത്തിലാണ് മലപ്പുറം തിരുവാലി ഗ്രാമ പഞ്ചായത്ത്. ഹാര്‍ട്ട് ഓഫ് തിരുവാലി എന്ന ആപ്പിലൂടെയാണ് പഞ്ചായത്തിന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക. വിവിധ പദ്ധതികള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കും.

പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് കടലാസു കെട്ടുകളും ഇടനിലക്ക ധ0പാരുമായി പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങേണ്ടതില്ല. ഹാര്‍ട്ട് ഓഫ് തിരുവാലി എന്ന മൊബൈല്‍ ആപ്പിലൂടെ എല്ലാ അപേക്ഷ ഫോമുകളും, അത് പൂരിപ്പിക്കേണ്ട വിശദാംശങ്ങളും നല്‍കും. ഇതിനു വേണ്ടിയുളള പരിശീലനവും നല്‍കിവരുന്നു.

ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിനെ കുറിച്ചുളള മുഴുവന്‍ വിവരങ്ങളും ആപ്പ് വഴി ലഭ്യമായി തുടങ്ങി. പഞ്ചായത്തിന്റെ ചരിത്രം, ഓരോ പ്രദേശത്തെയും ആളുകളുടെ രക്തഗ്രൂപ്പ് വിവരങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ചുളള വിവരങ്ങളും ആപ്പിലുണ്ട്. കൃഷിയെ കുറിച്ചും വിവിധ ജോലികള്‍ ചെയ്യുന്നവരെ കുറിച്ചുളള വിവരങ്ങളും ആപ്പിലുണ്ട്. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെബൈല്‍ ആപ്പ് വഴി ഏകോപിപ്പിക്കാന്‍ കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ.