LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം; അന്വേഷണ സംഘം മൊഴിയെടുത്തു

മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം; അന്വേഷണ സംഘം മൊഴിയെടുത്തു
Summary
യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് മലപ്പുറം ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയത്.

നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെ സദാചാര ഗുണ്ടകള്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം മൊഴിയെടുത്തു. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് മലപ്പുറം ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെ പോലീസ് ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ക്രിസ്മസ് ദിനം വൈകിട്ട് സുഹൃത്തിനും സഹോദരനുമൊപ്പം കക്കാടംപൊയിലിലെത്തിയ യുവതിയെ ഒരു സംഘം തടഞ്ഞു വെച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് യുവതി ഡിജിപിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.