LiveTV

Live

Kerala

'മലബാര്‍ അടുക്കള' ഫേസ്ബുക്ക് കൂട്ടായ്മ കുടുംബ സംഗമം നടത്തി

'മലബാര്‍ അടുക്കള' ഫേസ്ബുക്ക് കൂട്ടായ്മ കുടുംബ സംഗമം നടത്തി
Summary
വിവിധ മലബാര്‍ വിഭവങ്ങളുടെ പ്രദര്‍ശനത്തോടെയായിരുന്നു കുടുംബ സംഗമം

'മലബാര്‍ അടുക്കള' ഫേസ്ബുക്ക് കൂട്ടായ്മ കാസര്‍കോട് കുടുംബ സംഗമം നടത്തി. വിവിധ മലബാര്‍ വിഭവങ്ങളുടെ പ്രദര്‍ശനത്തോടെയായിരുന്നു കുടുംബ സംഗമം. രണ്ടര വര്‍ഷം കൊണ്ട് 2 ലക്ഷത്തോളം അംഗങ്ങളുമായി വിസ്മയം സൃഷ്ടിച്ച മുഖപുസ്തക കൂട്ടായ്മയാണ് മലബാര്‍ അടുക്കള.

മലബാറിന്‍റെ രുചി വൈവിധ്യങ്ങള്‍ക്കായുള്ള മുഖപുസ്തക കൂട്ടായ്മയാണ് മലബാര്‍ അടുക്കള. മലബാര്‍ വിഭവങ്ങള്‍ പരിചയപ്പെടാനും പരീക്ഷിക്കാനുമുള്ള കൂട്ടായ്മയാണിത്. മലബാര്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പുറമെ ഈ കൂട്ടായ്മ ജനസേവ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളിയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലബാര്‍ വിഭവങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. അംഗങ്ങള്‍ പരസ്പരം പരിചയപ്പെടാനും വിഭവങ്ങള്‍ പങ്കുവെക്കാനുമായി ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുംബസംഗമങ്ങള്‍ നടത്തിയിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും കുടുംബ സംഗമം നടത്തുകയാണ് അടുത്ത ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് കാസര്‍കോട് കുടുംബസംഗമം നടത്തിയത്.