LiveTV

Live

Kerala

സഖാക്കളെന്ന ലേബല്‍ വഹിക്കുന്ന ചിലര്‍ ചെയ്ത അനീതിക്ക് ക്ഷമാപണം; ശീതള്‍ ശ്യാമിനോട് മാപ്പപേക്ഷിച്ച് എംബി രാജേഷ്

സഖാക്കളെന്ന ലേബല്‍ വഹിക്കുന്ന  ചിലര്‍ ചെയ്ത അനീതിക്ക് ക്ഷമാപണം; ശീതള്‍ ശ്യാമിനോട് മാപ്പപേക്ഷിച്ച് എംബി രാജേഷ്
Summary
ഇടതുപക്ഷ മേൽവിലാസമണിഞ്ഞു കൊണ്ട് എഫ്.ബി.യിൽ ചിലർ നടത്തുന്ന പരാമർശങ്ങളും ഇടപെടലുകളും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനവികതയും നീതിബോധവും ഉൾക്കൊള്ളാത്തവയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നൈതികത സ്ത്രീകള്‍, ഭിന്ന ലിംഗക്കാര്‍, ഭിന്ന ശേഷിയുള്ളവര്‍, ദളിതര്‍, ആദിവാസികള്‍......

ഫേസ് ബുക്കില്‍ സഖാക്കളുടെ ലേബല്‍ വഹിക്കുന്ന ചിലര്‍ ചെയ്ത അനീതിക്ക് ട്രാന്‍സ്ജെന്‍ററും പൊതുപ്രവര്‍ത്തകയുമായ ശീതള്‍ ശ്യാമിനോട് ക്ഷമചോദിച്ച് എംബി രാജേഷ് എംപി. മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തരകൊറിയന്‍ ഭരണാധിരതി കിങ് ജോങുമായി താരതമ്യം ചെയ്ത വിടി ബലറാം എംഎല്‍എക്കെതിരെയുള്ള രോഷം ബലറാമിനെയും ശീതള്‍ ശ്യാമിനെയും ചേര്‍ത്തുള്ള ഫോട്ടോയുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മലയാളികളുടെ മനംപുരട്ടല്‍ ഉളവാക്കുന്ന സാമൂഹ്യ മാധ്യമ വ്യവഹാരങ്ങളെ വിചാരണക്ക് വിധേയമാക്കണമെന്ന് ഇതിന് മുമ്പും പലപ്പോഴും വിചാരിച്ചിരുന്നതാണെന്നും കഴിഞ്ഞ ദിവസം ശീതളിനുണ്ടായ അനുഭവം ആ തോന്നല്‍ വീണ്ടും ശക്തമാക്കിയതായും പറഞ്ഞാണ് രാജേഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

'' എഫ്.ബിയിലെ സ്വയം പ്രഖ്യാപിത സഖാക്കളുടെ അസ്വീകാര്യമായ രീതിയെയും ശൈലിയെയും കുറിച്ചാണ് സ്വയം വിമര്‍ശനം. ഇടതുപക്ഷ മേൽവിലാസമണിഞ്ഞു കൊണ്ട് എഫ്.ബി.യിൽ ചിലർ നടത്തുന്ന പരാമർശങ്ങളും ഇടപെടലുകളും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനവികതയും നീതിബോധവും ഉൾക്കൊള്ളാത്തവയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നൈതികത സ്ത്രീകള്‍, ഭിന്ന ലിംഗക്കാര്‍, ഭിന്ന ശേഷിയുള്ളവര്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ സമൂഹത്തിലെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോടെല്ലാം ഐക്യപ്പെടുന്നതാണ്. ഭിന്നാഭിപ്രായമുള്ളവരോടും അത് വിട്ടുവീഴ്ചയില്ലാതെ പ്രകടിപ്പിക്കുമ്പോള്‍ തന്നെ മാന്യമായിട്ടായിരിക്കണം അത് ചെയ്യേണ്ടത്. നിലപാടിനെ എതിര്‍ക്കുന്നതിനു പകരം വ്യക്തിഹത്യയും സ്വഭാവഹത്യയും അംഗീകരിക്കാനാവില്ല.'' - ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

മലയാളിയുടെ സോഷ്യൽ മീഡിയയിലെ പെരുമാറ്റവും ഭാഷയും നിശിതമായി വിചാരണ ചെയ്യപ്പെടട്ടെ. മറ്റേതു മാധ്യമവും വിമര്‍ശിക്കപ്പെടുന്നത് പോലെ സാമൂഹിക മാധ്യമ വ്യവഹാരങ്ങളും വിമര്‍ശിക്കപ്പെടട്ടെ. ഉത്തരവാദിത്തം ഇല്ലാതെ ആരെയും ഭര്‍ത്സിക്കാനും സ്വന്തം ജീര്‍ണ്ണത വെളിപ്പെടുത്താനും ഉള്ള സ്ഥലമാണിതെന്ന ധാരണ തിരുത്തപ്പെടണം.. ഒരു മെച്ചപ്പെട്ട സംവാദ ഭാഷ ഉയര്‍ന്നു വരണമെന്ന് പറഞ്ഞാണ് രാജേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പ്രിയപ്പെട്ട ശീതൾ ശ്യാം നാം തമ്മിൽ നേരിട്ടു കണ്ടിട്ടില്ല. പരിചയപ്പെട്ടിട്ടുമില്ല. . എങ്കിലും ഈ കുറിപ്പിന് പ്രേരണയായത് താ...

Posted by MB Rajesh on Friday, December 2, 2016