LiveTV

Live

Kerala

പത്മപ്രഭാ പുരസ്‌കാരം കവി മധുസൂദനന്‍ നായര്‍ക്ക്

പത്മപ്രഭാ പുരസ്‌കാരം കവി മധുസൂദനന്‍ നായര്‍ക്ക്
Summary
75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പത്മപ്രഭാ പുരസ്‌കാരം കവി മധുസൂദനന്‍ നായര്‍ക്ക്

ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്‌കാരത്തിന് കവി വി.മധുസൂദനന്‍ നായര്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് സിവി ബാലകൃഷണന്‍ അദ്ധ്യക്ഷനും കവി റഫീഖ് അഹമ്മദ്, നിരൂപക എസ് ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് മധുസൂദനന്‍ നായരെ തിരഞ്ഞെടുത്തത്.
"ജനപ്രിയതയുടെ തലത്തില്‍ നില്‍ക്കുമ്പോഴും മധുസൂദനന്‍നായരുടെ പല കവിതകളുടേയും ഉള്ളുറവ വേദങ്ങളും ഉപനിഷത്തുക്കളും പുരാണേതിഹാസങ്ങളും നാടന്‍ശീലുകളുമാണ്. ഗാന്ധിയും എഴുത്തച്ഛനും ഭാരതീയ സംസ്കാരവുമെല്ലാം ഈ സര്‍ഗപ്രതിധയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ആര്‍ദ്രമായ ഭാഷയും ഹൃദ്യമായ താളവും അദ്ദേഹത്തിന്‍റെ കവിതകളുടെ ശരീരവും ആത്മാവുമാണ്. എഴുത്തിന്‍റെ എണ്ണമല്ല എഴുതുന്നതിന്‍റെ ഭാവതീവ്രതയാണ് രചനയുടെ മുഖമുദ്രയെന്ന് തന്‍റെ കവിതയിലൂടെ തെളിയിച്ച ഭാവനാശാലിയാണ് മധുസൂധനന്‍ നായര്‍" എന്ന് സമിതി വിലയിരുത്തി.
നാറാണത്ത് ഭ്രാന്തന്‍, ഗാന്ധര്‍വ്വം, ഗാന്ധി, അച്ഛന്‍ പിറന്ന വീട് എന്നിവയാണ് പ്രധാന രചനകള്‍. 1992ലെ കവിതയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് നാറാണത്ത് ഭ്രാന്തനായിരുന്നു. 2003ലെ ആശാന്‍ പുരസ്കാരം, 2015ലെ ജന്മാഷടമി പുരസ്കാരം എന്നിവയാണ് മധുസൂദനന്‍ നായര്‍ക്ക് കിട്ടിയ മറ്റു പുരസ്കാരങ്ങള്‍.