LiveTV

Live

Kerala

30 സെന്റ് ഭൂമിയില്‍ നിന്നും വരുമാനം 10 ലക്ഷത്തിലേറെ 

30 സെന്റ് ഭൂമിയില്‍ നിന്നും വരുമാനം 10 ലക്ഷത്തിലേറെ 
Summary
കൃഷിയെക്കുറിച്ച് നന്നായി പഠിച്ച് രംഗത്തുവരുന്നവര്‍ക്ക് സ്ഥലപരിമിതി ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് ജോജോ ജേക്കബിന്റെ വിജയഗാഥ.

മുപ്പത് സെന്റ് സ്ഥലത്ത് കാര്‍ഷിക നഴ്‌സറി നടത്തി വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലേറെ വരുമാനമുണ്ടാക്കുന്ന കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ജോജോ ജേക്കബിനെ പരിചയപ്പെടാം. ഇഞ്ചിയും കുരുമുളകുമാണ് ജോജോയുടെ പ്രധാന കൃഷി. സംസ്ഥാന സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ജോജോക്ക് ലഭിച്ചിട്ടുണ്ട്.

സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച വരദ ഇനത്തില്‍ പെട്ട ഇഞ്ചി ഗ്രോ ബാഗില്‍ വളര്‍ത്തി, വില്‍ക്കുകയാണ് ജോജോ ജേക്കബിന്റെ പ്രധാന തൊഴില്‍. ചട്ടിയില്‍ വളര്‍ത്തിയ കുറ്റിക്കുരുമുളകും ജോജോ വില്‍ക്കുന്നുണ്ട്. കേവലം മുപ്പത് സെന്റില്‍ നടത്തുന്ന ഈ കൃഷിയില്‍ നിന്നും വര്‍ഷം പത്ത് ലക്ഷത്തില്‍ കൂടുതല്‍ വരുമാനമാണ് ജോജോക്ക് ലഭിക്കുന്നത്.

അധ്യാപിക കൂടിയായ ജോജോയുടെ ഭാര്യ ബിന്ദു സഹായിയായി ഒപ്പമുണ്ട്. 1998 മുതല്‍ കാര്‍ഷിക രംഗത്തുള്ള ജോജോ രണ്ടു വര്‍ഷം മുന്‍പാണ് ഇഞ്ചികൃഷിയുടെ നേട്ടം തിരിച്ചറിഞ്ഞത്. കൃഷിയെക്കുറിച്ച് നന്നായി പഠിച്ച് രംഗത്തുവരുന്നവര്‍ക്ക് സ്ഥലപരിമിതി ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് ജോജോ ജേക്കബിന്റെ വിജയഗാഥ.