LiveTV

Live

Kerala

ന്യൂസിലന്റ് പ്രധാനമന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളം സന്ദര്‍ശിക്കും

ന്യൂസിലന്റ് പ്രധാനമന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളം സന്ദര്‍ശിക്കും
Summary
വൈകുന്നേരം 5.10 ന് പ്രത്യേകവിമാനത്തിലാണ് ജോണ്‍ കീ നെടുമ്പാശ്ശേരിയിലെത്തുക...

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളം സന്ദര്‍ശിക്കും. 81 അംഗപ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. വൈകുന്നേരം 5.10 ന് പ്രത്യേകവിമാനത്തിലാണ് ജോണ്‍ കീ നെടുമ്പാശ്ശേരിയിലെത്തുക.

നിര്‍മാണം പൂര്‍ത്തിയാകുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ അദ്ദേഹം സന്ദര്‍ശിക്കും. ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്താണ് ഇവിടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള കണ്‍വെയര്‍ ബെല്‍റ്റുകളും എക്‌സ്‌റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, സിയാല്‍ മാനേജിങ് ഡയറക്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജോണ്‍ കീയെ സ്വീകരിക്കും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയില്‍ നിന്നും ജോണ്‍ കീ ന്യുസിലാന്റിലേക്ക് മടങ്ങും.