LiveTV

Live

Kerala

തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍

തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍
Summary
അന്‍പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്നതാണ് വലിയതുറയിലെ തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രം. വര്‍ഷം തോറും മുപ്പത്തയ്യായിരത്തിലധികം തൈകള്‍.

തിരുവനന്തപുരം വലിയതുറയിലെ തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുനല്‍കേണ്ടി വരുന്നതോടെയാണ് വര്‍ഷം തോറും പതിനായിരക്കണക്കിന് തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രം പൂട്ടേണ്ടി വരുന്നത്.

അന്‍പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്നതാണ് വലിയതുറയിലെ തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രം. വര്‍ഷം തോറും മുപ്പത്തയ്യായിരത്തിലധികം തൈകള്‍. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള കര്‍ഷകര്‍ ഈ കേന്ദ്രത്തെ ആശ്രയിക്കുന്നു. തെങ്ങിന്‍ തൈകള്‍ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമാണ് ഇവിടം. ഉപ്പുകാറ്റേല്‍ക്കുന്നതിനാല്‍ ചിതലിന്റെ ശല്യമില്ല, ചിലവും കുറവ്.

അഞ്ചര ഏക്കര്‍ ഉണ്ടായിരുന്ന ഈ ഫാം പലപ്പോഴായി വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുത്തതുമൂലം ഇപ്പോള്‍ ഒരു ഏക്കറായി ചുരുങ്ങി. ബാക്കിയുള്ള ഭൂമി കൂടി വിമാനത്താവള അധികൃതര്‍ ആവശ്യപ്പെടുകയും സര്‍ക്കാര്‍ അനുകൂല മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കേന്ദ്രം തന്നെ പൂട്ടേണ്ടിവരുന്ന സ്ഥിതിയാണ്.