LiveTV

Live

Kerala

മതവിദ്വേഷ പ്രസംഗം: ഷംസുദ്ദീന്‍ പാലത്തിനെതിരെ കേസെടുത്തു

മതവിദ്വേഷ പ്രസംഗം: ഷംസുദ്ദീന്‍ പാലത്തിനെതിരെ കേസെടുത്തു
Summary
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ കേസെടുത്തു.

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ കേസെടുത്തു. ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പ്രഭാഷണം നടത്തിയതിനും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിനും ഐപിസി സെക്ഷന്‍ 153 (എ) പ്രകാരമാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. മതവിദ്വേഷം നിറഞ്ഞ പ്രസംഗം സലഫി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദഅ്‌വ വോയിസ് വെബ്‌സൈറ്റിലാണ് യൂട്യൂബ് വഴി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദത്തിന് ഷംസുദ്ദീന്റെ പ്രഭാഷണം പോറലേല്‍പിക്കുമെന്നാണ് പരാതി.

കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനാണ് അന്വേഷണ ചുമതല. മതവിദ്വേഷം നിറഞ്ഞ രണ്ട് പ്രഭാഷണങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷം പ്രഭാഷകനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പ് ചുമത്തുമെന്നാണ് സൂചന.