LiveTV

Live

Kerala

അസ്ലം വധം: തന്റെ ദുബൈ പ്രസംഗം വളച്ചൊടിച്ചെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ

അസ്ലം വധം: തന്റെ ദുബൈ പ്രസംഗം വളച്ചൊടിച്ചെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ
Summary
പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാറക്കല്‍ അബ്ദുല്ല കോഴിക്കോട്ട് പറഞ്ഞു.

ഇന്നലെ എന്റെ പ്രസംഗം ചില ന്യൂസ് ചാനലുകൾ ശരിക്കും ആഘോഷിച്ചു , ഞാനെന്താണോ പറയാൻ ആഗ്രഹിച്ചത് അതിന്റെ നേർ വിപരീതമാണ് ഞാൻ പറഞ്ഞെന്നു പറയപ്പെടുന്നത് അസ്‌ലം കൊല്ലപ്പെട്ടതിനെതിരെ വൻ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് അതേ നാണയത്തിൽ തിരിച്ചടിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണത്തിനെതിരെയാണ് ഞാൻ സംസാരിച്ചത് നാദാപുരത്തെ അസ്ലമിന്റെ ഘാതകരേ കൊല്ലാത്തത്‌ എന്തേ എന്ന് ചോദിച്ച്‌ പ്രകോപിപ്പിച്ച്‌ നാട്ടിൽ കലാപം ഉണ്ടാക്കൻ ശ്രമിക്കുന്ന സുടാപ്പികളോട്‌ അങ്ങനേ ഞങ്ങൾ പകരത്തിന്‌ പകരം കൊല്ലുകയാണെങ്കിൽ ആദ്യം കൊല്ലേണ്ടത്‌ സുടാപ്പികൾ കൊന്ന നസൃദ്ദീന്റെ ഘാതകരായ സുടാപ്പികളേ അല്ലേ എന്ന് ചോദിക്കുകയും , ലീഗിനത്‌ കഴിയാഞ്ഞിട്ടല്ല പക്ഷേ നാട്ടിൽ കൊലപാതകവും കലാപവും അല്ല വേണ്ടത്‌ സമാധാനമാണ്‌ അത്‌ കൊണ്ട്‌ തന്നെ ഞങ്ങൾ അത്തരം പ്രവൃത്തികൾ ചെയ്യില്ല എന്നാണ്‌ പറഞ്ഞത്‌ ... ദീർഗ്ഗമായ സംസാരത്തിൽ നിന്ന് ചെറിയ ഒരു വീഡിയോ അടർത്തിയെടുത്തതാണ്‌ തെറ്റിദ്ദാരണക്ക് കാരണം ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കുന്നതിനു മുൻപ് മാധ്യമങ്ങൾ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കണമായിരുന്നു. പ്രസംഗത്തിന്റെ ചെറിയ ഒരു വീഡിയോ ക്ലിപ്പ് ചുവടെ കൊടുക്കുന്നു

由 Parakkal Abdulla 貼上了 2016年8月21日

നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ വധവുമായി ബന്ധപ്പെട്ട് ദുബൈയില്‍ താന്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ.

മുഹമ്മദ് അസ്ലമിന്റെ ഘാതകരെ ലീഗ് ഒന്നും ചെയ്യുന്നില്ലെന്ന് എസ്ഡിപിഐക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വേളത്ത് നസ്‌റുദ്ദീനെ വധിച്ച എസ്ഡിപിഐക്കാരെ അപ്പോള്‍ എന്ത് ചെയ്യണമെന്ന് ചോദിക്കുകയാണ് താന്‍ ചെയ്തത്. പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാറക്കല്‍ അബ്ദുല്ല കോഴിക്കോട്ട് പറഞ്ഞു.