LiveTV

Live

Kerala

നെടുമങ്ങാട് ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവ്; രോഗിയുടെ ശരീരത്തില്‍ ഉപകരണം മറന്നുവെച്ചു

നെടുമങ്ങാട് ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവ്; രോഗിയുടെ ശരീരത്തില്‍ ഉപകരണം മറന്നുവെച്ചു
Summary
തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവ്

നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭാശയ ശസ്ത്രക്രിയക്കെത്തിയ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ചതായി പരാതി. ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് ഉപകരണം മറന്നുവെച്ച വിവരം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്ന അടിയന്തര ശസ്ത്രക്രിയക്കൊടുവില്‍ ഉപകരണം പുറത്തെടുത്തു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഇന്നലെ രാവിലെയാണ് നെടുമങ്ങാട് സ്വദേശി ലൈലാബീവിയെ താലൂക്കാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയക്ക് ശേഷമാണ് ഉപകരണം മറന്നുവെച്ചതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. മെഡിക്കല്‍ കോളജിലെത്തിയ രോഗിയെ രാത്രി 12 മണിയോടെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഉപകരണം പുറത്തെടുത്തു.

ശസ്ത്രക്രിയ പിഴവിനെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.