LiveTV

Live

Kerala

പാളിപ്പോയ ഈ ഡബ്സ്മാഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

 പാളിപ്പോയ ഈ ഡബ്സ്മാഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Summary
ദിലീപിന്റെ കല്യാണരാമന്‍ എന്ന ചിത്രത്തിലെ രംഗമാണ് പെണ്‍കുട്ടി ഡബ്സ്മാഷിനായി തെരഞ്ഞെടുത്തത്

ഡബ്സ്മാഷുകള്‍ തീര്‍ത്ത തരംഗം സോഷ്യല്‍ മീഡിയയില്‍ ഇനിയും അവസാനിച്ചിട്ടില്ല. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ അണിനിരന്ന ഡബ്സ്മാഷുകള്‍ക്ക് ആരാധകരേറെയാണ്. സ്ഥിരമായി ഡബ്സ്മാഷ് വീഡിയോ ഇറക്കുന്നവരെ പിന്തുടരുന്നവരും ഫേസ്ബുക്കില്‍ കുറവല്ല. എന്നാല്‍ ഈ ഡബ്സ്മാഷ് അത്തരത്തിലൊന്നല്ല, കാരണം ഇത് പാളിപ്പോയൊരു ശ്രമമാണ്. പക്ഷേ ഈ പാളിപ്പോയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.

 പാളിപ്പോയ ഈ ഡബ്സ്മാഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ദിലീപിന്റെ കല്യാണരാമന്‍ എന്ന ചിത്രത്തിലെ രംഗമാണ് പെണ്‍കുട്ടി ഡബ്സ്മാഷിനായി തെരഞ്ഞെടുത്തത്. ദിലീപിന്റെ തലയില്‍ പാത്രം വീഴുന്ന രംഗമായിരുന്നു അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പാത്രം യഥാര്‍ഥത്തില്‍ തലയില്‍ വീണതോടെ പെണ്‍കുട്ടിക്ക് ചിരിയടക്കാനായില്ല. പെണ്‍കുട്ടി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ചിരി മൂലം ഡബ്സ്മാഷ് പൂര്‍ത്തിയാക്കാനാവാതെ പെണ്‍കുട്ടി വീഡിയോ അവസാനിപ്പിക്കുകയും ചെയ്തു. ഇതുപോലെ ചിരി മൂലം കുളമായ ഡബ്സ്മാഷുകള്‍ കാണാനും കാഴ്ചക്കാരുണ്ട്.