LiveTV

Live

Kerala

സിപിഎം അക്രമം തുടര്‍ന്നാല്‍ പിണറായി സര്‍ക്കാര്‍ അല്‍പ്പായുസാകുമെന്ന് ബി ഗോപാലകൃഷ്ണന്‍

സിപിഎം അക്രമം തുടര്‍ന്നാല്‍ പിണറായി സര്‍ക്കാര്‍ അല്‍പ്പായുസാകുമെന്ന് ബി ഗോപാലകൃഷ്ണന്‍
Summary
സംസ്ഥാനത്ത് സിപിഎം അക്രമം തുടര്‍ന്നാല്‍ പിണറായി സര്‍ക്കാര്‍ അല്‍പ്പായുസാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി‍.

ഇടതു സര്‍ക്കാരിന് ബിജെപിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് സിപിഎം അക്രമം തുടര്‍ന്നാല്‍ പിണറായി സര്‍ക്കാര്‍ അല്‍പ്പായുസാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി‍. കേന്ദ്രം ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണെന്ന് മറക്കരുത്. ഭരണഘടനയുമായി ബന്ധപ്പെട്ട് പല നടപടികളും സ്വീകരിക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇനിയും ഇക്കാര്യത്തില്‍ മന്ത്രിമാരല്ല അതിലും മുകളിലുള്ളയാളായിരിക്കും പ്രതികരിക്കുകയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുണ്ടെന്ന് കരുതി ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദനും പറഞ്ഞു. മിഡിയവണ്‍ സ്പെഷ്യല്‍ എഡിഷിനായിരുന്നു ഇരുവരുടെയും പ്രതികരണം.