LiveTV

Live

Kerala

ഒറ്റമുറി വീട്ടില്‍ മൂന്ന് പെണ്‍മക്കളെ ചേര്‍ത്ത് പിടിച്ച് ഒരമ്മ

Summary
പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ ഭീതിയോടെ ഒരു ദലിത് കൂടുംബം. പെരുമ്പാവൂരിലെ ജിഷയുടെ വീടിനേക്കാള്‍ ദയനീയമാണ് ഈ കുടുംബത്തിന്റെ അവസ്ഥ.

പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ ഭീതിയോടെ ഒരു ദലിത് കൂടുംബം. പെരുമ്പാവൂരിലെ ജിഷയുടെ വീടിനേക്കാള്‍ ദയനീയമാണ് ഈ കുടുംബത്തിന്റെ അവസ്ഥ.

ലഹരിക്കടിമയായ ഭര്‍ത്താവുപേക്ഷിച്ച സുമയും മക്കളായ രമ്യയും ആതിരയും സൂര്യയും ഇപ്പോള്‍ അമ്മാവന്റെ സംരക്ഷണയിലാണ് താമസിക്കുന്നത്. എറണാകുളത്തെ വൈപ്പിനില്‍ വെള്ളം നിറഞ്ഞ പൊക്കാളിപാടത്ത് ഫ്ലക്‍സ് കൊണ്ടു മറിച്ച വീടെന്ന് വിളിക്കാവുന്നൊരിടത്താണ് ഈ കുടുംബം താമസിക്കുന്നത്. ദുരിതം പേറി ഇങ്ങനെ കഴിയാന്‍ തുടങ്ങിയിട്ട് 3 വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ ആരും ഇവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.

തെങ്ങിന്‍ തടിയില്‍ കെട്ടിപ്പൊക്കി, മരപ്പലക കൊണ്ട് തട്ടടിച്ച് പ്ലാസ്റ്റിക്ക് ഷീറ്റുകളും തുണിയും കൊണ്ട് മറച്ച രീതിയിലാണ് ഇവരുടെ വീടുള്ളത്. ശൌചാല്യയത്തിന്റെ അവസ്ഥ അതിദയനീയമാണ്. ഭര്‍ത്താവുപേക്ഷിച്ച സുമയും കുടുംബവും ഇപ്പോള്‍ അമ്മാവന്റെ സംരക്ഷണയിലാണ് കഴിയുന്നത്. കഷ്ടിച്ച് ഒരാള്‍ക്ക് കടന്നുപോകാവുന്ന തരത്തിലാണ് വീട്ടിലേക്കുള്ള വഴി. ഇരുട്ടകറ്റത്തുന്നത് വാഹനത്തിലുപയോഗിക്കുന്ന ബാറ്ററി ഉപയോഗിച്ചാണ്.

മീന്‍ പിടുത്തമാണ് കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗം. വേറെ എവിടെയെങ്കിലും ഭൂമി നല്കിയാല്‍ ഉപജീവന മാര്‍ഗം വഴിമുട്ടുമെന്ന ആശങ്കയില്‍ ഭൂമിക്കായി ഇവര്‍ സര്‍ക്കാറിന് അപേക്ഷ നല്കിയിട്ടില്ല.