ഇന്നത്തെ ഹര്‍ത്താല്‍ കത്വ ബലാത്സംഗത്തിന് തുല്യമെന്ന് സിപിഎം
മരിച്ച പെണ്‍കുട്ടിയുടെ മതം നോക്കിയല്ല ഇതുവരെ പ്രതിഷേധമുണ്ടായത്. ഹര്‍ത്താല്‍ നടത്തിയത് മുസ്ലിം തീവ്രവാദ സംഘടനയാണെന്നും ആനത്തലവട്ടം ആനന്ദന്
ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താല്‍ കത്വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തുല്യമായ നടപടിയെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്. മരിച്ച പെണ്‍കുട്ടിയുടെ മതം നോക്കിയല്ല ഇതുവരെ പ്രതിഷേധമുണ്ടായത്. ഹര്‍ത്താല്‍ നടത്തിയത് മുസ്ലിം തീവ്രവാദ സംഘടനയാണെന്നും ആനത്തലവട്ടം ആനന്ദന് പ്രതികരിച്ചു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് പ്രതികരണം.