LiveTV

Live

Kerala

തീവ്രന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത ജാഗ്രത

തീവ്രന്യൂനമര്‍ദ്ദം;  സംസ്ഥാനത്ത് കനത്ത ജാഗ്രത
Summary
കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍പോകരുത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും

തിരുവനന്തപുരത്തിന് തെക്ക് പടിഞ്ഞാറ് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനമാകെ കനത്ത ജാഗ്രതാ നിര്‍ദേശം. കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍പോകരുത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും നിലവില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പില്ല.

ശനിയാഴ്ച വൈകിട്ട് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്തിന് 390 km തെക്ക്-തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയത്. അടുത്ത 48 മണിക്കൂരിനുള്ളില്‍ ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് പ്രവചനം. കടലിനുള്ളില്‍ കാറ്റിന്‍റെ വേഗം 65 km വരെയാകും. 2.8 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാകും. തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിനേര്‍പ്പടുത്തിയ വിലക്ക് വ്യാഴാഴ്ച വരെ നീട്ടി.

തീരദേശത്തെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയ്യാറാക്കി വയ്ക്കുവാനും അവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കൈയ്യില്‍ സൂക്ഷിക്കുവാനും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കളക്ടര്‍മാരോട് നിര്‍ദേശിച്ചു. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.