LiveTV

Live

Kerala

യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിഎസ്

യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിഎസ്
Summary
പുതുവൈപ്പില്‍ സമരക്കാരെ മര്‍ദ്ദിച്ച പൊലീസിനെതിരെ വിഎസ് അച്യുതാനന്ദന്‍. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ..

പുതുവൈപ്പില്‍ സമരക്കാരെ മര്‍ദ്ദിച്ച പൊലീസിനെതിരെ വിഎസ് അച്യുതാനന്ദന്‍. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ എറണാകുളം ഡി സി പി യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വി എസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. സമരത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.