LiveTV

Live

Kerala

കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ എകെജി സെന്ററിലെത്തി

കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ എകെജി സെന്ററിലെത്തി
Summary
കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ എകെജി സെന്ററിലെത്തി

കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തോമസ് ഉണ്ണിയാടനും വിക്ടര്‍ ടി തോമസുമാണ് എകെജി സെന്ററിലെത്തിയത്. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് നേതാക്കളുടെ വിശദീകരണം. വിക്ടര്‍ ടി തോമസ് ചെയര്‍മാനായ സെറിഫെഡിന് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടിയേരിയെ കണ്ടതെന്നും നേതാക്കള്‍ വ്യക്തമാക്കി. അതേസമയം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്.