LiveTV

Live

Kerala

പാമ്പ് പിടിത്തക്കാരന്‍ സജീവന്‍ അന്തരിച്ചു

Summary
കഴിഞ്ഞമാസം പാമ്പ്കടിയേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സജീവനെ ഇന്ന് വീട്ടില്‍ ആത്മഹത്യ നിലയില്‍ കണ്ടെത്തുകയായിരുന്നു

പ്രമുഖ പാമ്പ് പിടിത്തക്കാരനായ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സജീവന്‍ അന്തരിച്ചു. കഴിഞ്ഞമാസം പാമ്പ്കടിയേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സജീവനെ ഇന്ന് വീട്ടില്‍ ആത്മഹത്യ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉഗ്രവിഷമുള്ളതുള്‍പ്പെടെ പതിനായിരത്തോളം പാമ്പുകളെ സജീവന്‍ പിടിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടോളമായി വനം വകുപ്പിന്റെ കരാര്‍ ജീവനക്കാരനാണ് സജീവന്‍. പാമ്പുണ്ടെന്ന വിവരമറിയിച്ചാല്‍ ഏത് പാതിരാക്ക് പോലും ഓടിയെത്തുന്ന പ്രകൃതം. പ്രമുഖ പാമ്പ് പ്രദര്‍ശകനായ പാമ്പ് വേലായുധന്റെ ജീവനെടുത്ത പാമ്പിനെ പിടിച്ചതും സജീവനായിരുന്നു. വനം വകുപ്പില്‍ നിന്നും തു‍ച്ഛമായ വരുമാനം മാത്രമാണ് പാമ്പ് പിടിത്തത്തിലേര്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നത്. അപകടം സംഭവിക്കുമ്പോള്‍ ജീവനക്കാരാണ് പലപ്പോഴും കൈത്താങ്ങാവുന്നത്. അപകടകരമായ ജോലിയായതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പടിക്ക് പുറത്താണിവര്‍.