LiveTV

Live

Kerala

സ്വന്തം മണ്ണില്‍ അവകാശം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ കാസര്‍കോട് സ്വദേശി ലെത്തീഫ്

Summary
1977ലാണ് സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. 1978ല്‍ ഭൂമി കൈമാറി. സ്ഥലത്തിന്‍റെ വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാതെയാണ് സര്‍ക്കാര്‍ അന്ന് പ്ലാന്റേഷന് ഭൂമി കൈമാറിയത്.

ജനിച്ചു വളര്‍ന്ന മണ്ണിലും കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വസ്തുക്കളിലും അവകാശം സ്ഥാപിച്ചു കിട്ടാനുള്ള പോരാട്ടത്തിലാണ് വര്‍ഷങ്ങളായി കാസര്‍കോട് മുളിയാര്‍ കല്ലുവളവ് സ്വദേശി അബ്ദുല്‍ ലെത്തീഫ്. വില്ലേജ് ഒാഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ നിരവധി തവണ കയറിയിറങ്ങിയിട്ടും പ്രശ്നം മാത്രം ഇതുവരെ പരിഹരിക്കപ്പെട്ടില്ല.

1977ലാണ് സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. 1978ല്‍ ഭൂമി കൈമാറി. സ്ഥലത്തിന്‍റെ വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാതെയാണ് സര്‍ക്കാര്‍ അന്ന് പ്ലാന്റേഷന് ഭൂമി കൈമാറിയത്. തങ്ങളുടെ കൈവശത്തുള്ള ഭൂമിയെ കുറിച്ച് പ്ലാന്റേഷന്‍ പട്ടിക തയ്യാറാക്കിയത് 2000ല്‍ സ്വയം സര്‍വ്വേ നടത്തിയായിരുന്നു. അന്ന് തയ്യാറാക്കിയ സര്‍വ്വേയില്‍ ഏസ്റ്റേറ്റിനോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമി കൂടി ഉള്‍പ്പെട്ടു.

കുടുംബസ്വത്തായി ലെത്തീഫിന് ലഭിച്ച 2.70 ഏക്കര്‍ ഭൂമിയും പ്ലാന്റേഷന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2000 വരെ ഈ ഭൂമി പണയപ്പെടുത്തി ലെത്തീഫ് ബാങ്ക് ഇടപാട് നടത്തിയിരുന്നു. എന്നാല്‍ 2000ത്തിന് ശേഷം വില്ലേജ് ഒാഫീസര്‍ കൈവശ രേഖ നല്‍കാതായി. പിന്നീട് തന്റെ ഭൂമിയ്ക്ക് മേല്‍ അവകാശം സ്ഥാപിച്ചുകിട്ടാനായി അബ്ദുല്‍ ലെത്തീഫ് പോരാട്ടത്തിനിറങ്ങി. വില്ലേജ് ഒാഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ. നീതി തേടി ലെത്തിഫ് അലഞ്ഞത് 16 വര്‍ഷം.

എല്ലാം ശരിയാവുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിലും നാട്ടുകാരനായ റവന്യൂ മന്ത്രിയിലുമാണ് ഇപ്പോള്‍ ലെത്തീഫിന്റെ പ്രതീക്ഷ.