LiveTV

Live

Kerala

എഞ്ചിനീയറിങ് പ്രവേശം: സര്‍ക്കാര്‍ നിലപാട് മാനേജ്മെന്റുകള്‍ അംഗീകരിച്ചു

എഞ്ചിനീയറിങ് പ്രവേശം: സര്‍ക്കാര്‍ നിലപാട് മാനേജ്മെന്റുകള്‍ അംഗീകരിച്ചു
Summary
എന്‍ട്രന്‍സ് കമ്മീഷണറുടെ പ്രവേശ പട്ടികയില്‍ നിന്ന് മാത്രമേ പ്രവേശം നടത്തൂവെന്ന സര്‍ക്കാര്‍ നിലപാട് മാനേജ്മെന്റ് അംഗീകരിച്ചു

സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു. സംസ്ഥാന പ്രവേശ കമ്മീഷണറുടെ റാങ്ക് പട്ടികയില്‍ നിന്ന് മാത്രമേ പ്രവേശം നടത്താവൂവെന്ന വ്യവസ്ഥയോടെയാണ് കരാറൊപ്പിട്ടത്. പ്രീനോമലൈസേഷന്‍ പട്ടികയും പ്ലസ്ടുവും പ്രവേശത്തിന് മാനദണ്ഡമാക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

98 സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളുമായാണ് സര്‍ക്കാര്‍ ഇന്ന് കരാറൊപ്പിട്ടത്. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറുടെ റാങ്ക് പട്ടികക്ക് പുറത്തും പ്രവേശം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെയാണ് സര്‍ക്കാര്‍ ഇവരുമായി ഇപ്പോള്‍ കരാറിലെത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍‌ച്ചക്കൊടുവിലാണ് കരാറില്‍ മാനേജ്മെന്റുകള്‍ ഒപ്പിട്ടത്.

98 കോളജുകളിലെയും മെറിറ്റ് സീറ്റുകളുടെ ഫീസും കരാറില്‍ നിശ്ചയിച്ചു. 57 കോളജുകളിലെയും മെറിറ്റ് ഫീസ് കുറച്ചു. 50000 രൂപയായിരിക്കും ഇവിടത്തെ ഫീസ്. ബാക്കി 41 കോളജുകളില്‍ 75000 രൂപയാണ് മെറിറ്റ് സീറ്റിലെ ഫീസ്. ഇവിടങ്ങളില്‍ മാനേജ്മെന്റ് സീറ്റില്‍ ഒരു ലക്ഷത്തി ഇരുപത്തിനാലായിരവും എന്‍ആര്‍ഐ സീറ്റില്‍ ഒരു ലക്ഷത്തി നാല്‍പത്തൊമ്പതിനായിരവുമാണ് ഫീസ് ഘടന. അലോട്മെന്റുകള്‍ക്ക് ശേഷം ഒഴിവുവരുന്ന സീറ്റുകളില്‍ പ്രവേശം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഒഴിവുവരുന്ന സീറ്റുകളില്‍ പ്ലസ്ടുവിന് 60 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ളവര്‍ക്ക് പ്രവേശം നല്‍കാന്‍ അനൌദ്യോഗികമായി ധാരണയായതായാണ് സൂചന.