LiveTV

Live

Kerala

പഞ്ചായത്ത് കെട്ടിടത്തിന്റെ ചുമര്‍, ബാര്‍ മതിലാക്കിയതായി ആരോപണം

പഞ്ചായത്ത് കെട്ടിടത്തിന്റെ ചുമര്‍, ബാര്‍ മതിലാക്കിയതായി ആരോപണം
Summary
കോഴിക്കോട് താമരശ്ശേരി ചുങ്കത്തുള്ള ഹസ്തിനപുരി ബിയര്‍ ആന്റ് വൈന്‍ പാര്‍ലറാണ് പഞ്ചായത്തിന്റെ സ്ഥലം കൈയ്യേറി മതിലും പാര്‍ക്കിങ് സ്ഥലവും നിര്‍മിച്ചത്

ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലം സ്വകാര്യ ബാര്‍ ഉടമകള്‍ കയ്യേറിയതായി പരാതി. കോഴിക്കോട് താമരശ്ശേരി ചുങ്കത്തുള്ള ഹസ്തിനപുരി ബിയര്‍ ആന്റ് വൈന്‍ പാര്‍ലറാണ് പഞ്ചായത്തിന്റെ സ്ഥലം കൈയ്യേറി മതിലും പാര്‍ക്കിങ് സ്ഥലവും നിര്‍മിച്ചത്.

ഹസ്തിനപുരി ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിന്റെ മതിലാണിത്. സമീപമുള്ള ഈ കെട്ടിടം താമരശ്ശേരി പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സും. ഷോപ്പിങ് കോംപ്ലക്സിനും ബാര്‍ നില്‍ക്കുന്ന സ്ഥലത്തിനുമിടക്ക് രണ്ട് മീറ്ററോളം അകലമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഷോപ്പിങ് കോംപ്ലക്സിന്റെ ചുമര്‍ ബാറിന്റെ മതിലാക്കി മാറ്റിയിരിക്കുന്നു.

കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.
അടുത്ത മാസം മുതല്‍ ഷോപ്പിങ് കോംപ്ലക്സില്‍ ഗ്രാമീണകോടതി പ്രവര്‍ത്തനം തുടങ്ങും. പിന്നീട് കോടതിയുടെ ചുമരായിരിക്കും ബാറിന്റെ മതില്‍.