LiveTV

Live

Kerala

മലപ്പുറത്തെ മലയോരമേഖലയില്‍ മഴകാല രോഗങ്ങള്‍ പടരുന്നു

മലപ്പുറത്തെ മലയോരമേഖലയില്‍ മഴകാല രോഗങ്ങള്‍ പടരുന്നു
Summary
മഴകനത്തതോടെ നിലമ്പൂര്‍, കാളികാവ്,വണ്ടൂര്‍ തുടങ്ങിയ മലയോര മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചിരിക്കുന്നു. ഡെങ്കിപനിയാണ് ഏറ്റവും കുടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മഞ്ഞപിത്തവും വര്‍ധിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ മഴകാല രോഗങ്ങള്‍ പടരുന്നു. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൌകര്യങ്ങളില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മഴകനത്തതോടെ നിലമ്പൂര്‍, കാളികാവ്,വണ്ടൂര്‍ തുടങ്ങിയ മലയോര മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചിരിക്കുന്നു. ഡെങ്കിപനിയാണ് ഏറ്റവും കുടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മഞ്ഞപിത്തവും വര്‍ധിച്ചിട്ടുണ്ട്. റബ്ബര്‍ പ്ലാന്‍റേഷനുകള്‍ ഉളള സ്ഥലങ്ങളിലാണ് കൊതുകുജന്യ രോഗങ്ങള്‍ കുടുതലായി കാണപെടുന്നത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉള്ളതിനൊപ്പം ആശുപത്രികളില്‍ മതിയായ സ്വകര്യങ്ങളില്ലെന്ന പരാതിയും ഉയരുന്നു.

പല സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാരും,ആശുപത്രി ജീവനകാരും ആവശ്യത്തിന് ഇല്ലാത്തതും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.