LiveTV

Live

Kerala

മുസഫര്‍ നഗര്‍ ബാക്കി ഹേ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍

മുസഫര്‍ നഗര്‍ ബാക്കി ഹേ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍
Summary
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലടക്കം രാജ്യത്തെ വിവിധ കലാലയങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഡോക്യമെന്‍ററി മുസഫര്‍ നഗര്‍ ബാക്കി ഹേ ഇന്ന് ഉച്ചക്ക് ശേഷമാണ് പ്രദര്‍ശനത്തിനെത്തുന്നത്.

മുസഫര്‍ നഗര്‍ കലാപത്തിന്‍റെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെക്കുന്ന മുസഫര്‍ നഗര്‍ ബാക്കി ഹേ ചിത്രം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. നഗുല്‍ സോനെ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മത്സര വിഭാഗത്തില്‍ ആനന്ദ് രാംദാസ് സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ ആന്‍ ആര്‍ട് ട്രിബ്യൂട്ട് ടു രോഹിത് വെമുലയും ഇന്ന് പ്രദര്‍ശിപ്പിക്കും.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലടക്കം രാജ്യത്തെ വിവിധ കലാലയങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഡോക്യമെന്‍ററി മുസഫര്‍ നഗര്‍ ബാക്കി ഹേ ഇന്ന് ഉച്ചക്ക് ശേഷമാണ് പ്രദര്‍ശനത്തിനെത്തുന്നത്. പലയിടങ്ങളിലും ഡോക്യമെന്‍ററി പ്രദര്‍ശനം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് പറയുന്ന ചിത്രം നകുല്‍ സോനെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 136 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിച്ചിട്ടുള്ളത്.

രോഹിത് വെമുലക്ക് ആദരസൂചകമായി ആനന്ദ് രാംദാസ് സംവിധാനം ചെയ്ത മലയാള മ്യൂസിക് വീഡിയോ രാവിലെയും പ്രദര്‍ശിപ്പിക്കും. മ്യൂസിക് വീഡിയോ, ഹ്രസ്വ ചലച്ചിത്രം, ഹ്രസ്വ ഡോക്യമെന്‍ററി, ദീര്‍ഘ ഡോക്യമെന്‍ററി എന്നീ വിഭാഗങ്ങളിലായി 22 ചിത്രങ്ങൾ മത്സര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും. ഫോക്കസ് ഓണ്‍ വൈല്‍ഡ് ലൈഫില്‍ സന്ദേശ് കഡൂര്‍ സംവിധാനം ചെയ്ത മൌണ്ടെയ്ന്‍സ് ഓഫ് മൺസൂണാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.