LiveTV

Live

Kerala

മുന്‍ എം പി പീതാംബരക്കുറിപ്പിന് വാഹനാപകടത്തില്‍ പരിക്ക്

മുന്‍ എം പി പീതാംബരക്കുറിപ്പിന് വാഹനാപകടത്തില്‍ പരിക്ക്
Summary
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ ഇന്ന് ഹാജരാകണമെന്ന് പീതാംബരക്കുറുപ്പിനോട് അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന കേന്ദ്രകമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു
മുന്‍ എം പി പീതാംബരക്കുറിപ്പിന് വാഹനാപകടത്തില്‍ പരിക്ക്

മുന്‍ എം പി പീതാംബരക്കുറിപ്പിന് വാഹനാപകടത്തില്‍ പരിക്ക്. തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പീതാംബരക്കുറുപ്പിനെ ചെറിയ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ ഇന്ന് ഹാജരാകണമെന്ന് പീതാംബരക്കുറുപ്പിനോട് അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന കേന്ദ്രകമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. കൊല്ലം ജില്ലാ കലക്ടര്‍ ഷൈനാമോള്‍, കമ്മീഷണര്‍ പി പ്രകാശ്, അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് എസ് പി ശ്രീധരന്‍ എന്നിവരില്‍ നിന്നും കേന്ദ്രകമ്മീഷന്‍ ഇന്ന് മൊഴിയെടുക്കും. സംഭവത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും നല്‍കിയ റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇക്കാര്യങ്ങളാണ് കമ്മീഷന്‍ ചോദിച്ചറിയുന്നത്. നേരത്തെ കേസിലെ പ്രതികളായ 32 പേരും കമ്മീഷന് മുന്പാകെ മൊഴി നല്‍കിയിരുന്നു. മുന്‍ എം പി പീതാംബര കുറുപ്പിനോടും ഇന്ന് ഹാജരാകണമെന്നായിരുന്നു കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്.