LiveTV

Live

Kerala

കൊട്ടിയൂർ പീഡനക്കേസ്: ഫാദര്‍ റോബിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും തള്ളി

കൊട്ടിയൂർ പീഡനക്കേസ്: ഫാദര്‍ റോബിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും തള്ളി
Summary
കൊട്ടിയൂർ പീഡന കേസിൽ വൈദികന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വയനാട് അമ്പലവയൽ സ്വദേശി ഫാദർ റോബിൻ മാത്യു വടക്കുംചേരിയുടെ ജാമ്യാപേക്ഷയാണ്..

കൊട്ടിയൂർ പീഡന കേസിൽ വൈദികന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വയനാട് അമ്പലവയൽ സ്വദേശി ഫാദർ റോബിൻ മാത്യു വടക്കുംചേരിയുടെ ജാമ്യാപേക്ഷയാണ് കോടതി മൂന്നാം തവണയും തള്ളിയത്. ഫാദർ റോബിൻ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചയാളും ഉന്നത തലത്തിൽ സ്വാധീനമുള്ള വ്യക്തിയുമായതിനാൽ സാക്ഷികളെ സ്വധീനിക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വികാരിയായിരിക്കെ ഫാദർ റോബിൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം.