LiveTV

Live

Kerala

കോഴിക്കോട് ഐസൊലേഷന്‍ കോംപ്ലക്സ് എന്ന ആവശ്യവുമായി കോര്‍പ്പറേഷന്‍ കൌണ്‍സില്‍

കോഴിക്കോട് ഐസൊലേഷന്‍ കോംപ്ലക്സ് എന്ന ആവശ്യവുമായി കോര്‍പ്പറേഷന്‍ കൌണ്‍സില്‍
Summary
ജില്ലയില്‍ വൈറോളജി ലാബ് ആരംഭിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കണമെന്നും കൌണ്‍സില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ കോംപ്ലക്സ് നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍. ഈ ആവശ്യമുന്നയിച്ചുള്ള പ്രമേയം കൌണ്‍സില്‍ പാസ്സാക്കി.

നിപ വൈറസ് ബാധമൂലം നിരവധി ആളുകള്‍ മരിച്ച സാഹചര്യത്തിലാണ് ഐസൊലേഷന്‍ കോംപ്ലക്സ് വേണമെന്ന ആവശ്യവുമായി കോര്‍പ്പറേഷന്‍ കൌണ്‍സില്‍ എത്തുന്നത്. പകര്‍ച്ചവ്യാധികളുമായി മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ ഒന്നിച്ച് ചികിത്സ തേടുന്നതാണ് രോഗം പകരാന്‍ ഇടയാക്കുന്നതെന്ന് കൌണ്‍സില്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ഏതെങ്കിലും സ്ഥലത്ത് ഐസൊലേഷന്‍ കോംപ്ലക്സ് സ്ഥാപിക്കണമെന്ന പ്രമേയം കൌണ്‍സില്‍ പാസ്സാക്കി.

ഇതിന് പുറമെ കോഴിക്കോട് വൈറോളജി ലാബ് ആരംഭിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കണമെന്നും കൌണ്‍സില്‍ ആവശ്യപ്പെട്ടു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. ജനങ്ങളുടെ ഭീതിയകറ്റാന്‍ ബോധവത്കരണ പരിപാടികള്‍ നടത്തും.