LiveTV

Live

Kerala

വിവിപാറ്റ് സംവിധാനത്തിന് ചെങ്ങന്നൂരിലും മികച്ച പ്രതികരണം

വിവിപാറ്റ് സംവിധാനത്തിന് ചെങ്ങന്നൂരിലും മികച്ച പ്രതികരണം
Summary
വോട്ടിന്റെ കൃത്യത വോട്ടര്‍മാര്‍ക്ക് ഉറപ്പാക്കാവുന്ന വിവിപാറ്റ് വേങ്ങര ഉപതെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി പരീക്ഷിച്ചത്

വോട്ടിങിനായി പുതുതായി ഏര്‍പ്പെടുത്തിയ വിവിപാറ്റ് സംവിധാനത്തിന് ചെങ്ങന്നൂരിലും മികച്ച പ്രതികരണം. വിവിപാറ്റ് പൊളിങിന്റെ വേഗതയെ ബാധിച്ചെങ്കിലും സംതൃപ്തിയോടെയാണ് വോട്ടര്‍മാര്‍ ബൂത്ത് വിട്ടത്.

വോട്ടിന്റെ കൃത്യത വോട്ടര്‍മാര്‍ക്ക് ഉറപ്പാക്കാവുന്ന വിവിപാറ്റ് വേങ്ങര ഉപതെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി പരീക്ഷിച്ചത്. അവിടെ വിജയകരമായിരുന്ന വിവിപാറ്റിന് ചെങ്ങന്നൂരിലെയും വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. വിവിപാറ്റിനെ പരിചയപ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നേരത്തെ ബോധവത്കരണ പരിപാടികള്‍ നടന്നിരുന്നു. അതും വോട്ടര്‍മാരെ ഏറെ സഹായിച്ചു

വിവിപാറ്റ് മെഷീനില്‍ ക്രമീകരിച്ചിരിക്കുന്ന ഡിസ്പ്ലേ സംവിധാനത്തില്‍ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നവും പേരും വോട്ടര്‍മാര്‍ക്ക് കാണാനാകും. ഏതാനും സെക്കണ്ട്കള്‍ക്ക് ശേഷം ഇത് മെഷീനിന്റെ പ്രത്യേക അറയിലേക്ക് മാറ്റപ്പെടും. വോട്ടിങിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഇത്തരത്തില്‍ വിവിപാറ്റ് മെഷീനിലൂടെ സാധിക്കും.