LiveTV

Live

Kerala

വിമന്‍ ഇന്‍ സിനിമ കളക്ടീവ് വാര്‍ഷികം

വിമന്‍ ഇന്‍ സിനിമ കളക്ടീവ് വാര്‍ഷികം
Summary
പാലാരിവട്ടം മാമാങ്കത്തില്‍ നടന്ന സെമിനാറില്‍ ഡബ്ല്യുസിസി അംഗങ്ങളും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ വാര്‍ഷികാഘോഷം കൊച്ചിയില്‍ നടന്നു. ഇന്ത്യന്‍ സിനിമയെ പുനര്‍ വായനക്ക് വിധേയമാക്കുക എന്നതും അതുവഴി സ്തീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതുമാണ് ഡബ്ല്യൂസിസി ലക്ഷ്യം വെക്കുന്നത്.

പുനര്‍വായന എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തിന്റെയും സംവാദത്തിന്റെയും രണ്ടാം ഘട്ടമാണ് നടക്കുന്നത്. പാലാരിവട്ടം മാമാങ്കത്തില്‍ നടന്ന സെമിനാറില്‍ ഡബ്ല്യുസിസി അംഗങ്ങളും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

സിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അത് പരിഹിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഡബ്ല്യുസിസി ഭാരവാഹികള്‍ പറഞ്ഞു. സിനിമയില്‍ പുതിയ അവാര്‍ഡ് കൊണ്ടു വരാനുള്ള ശ്രമത്തിലാണെന്നും അത് സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ഉണ്ടാക്കാന്‍ ഇടവരുത്തുമെന്നും ചലച്ചിത്രതാരം രേവതി പറഞ്ഞു.

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അവസരസമത്വവും തുല്യാവകാശങ്ങളും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘനയാണ് ഡബ്ല്യു.സി.സി. സംഘടനയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സംവാദവും ചലച്ചിത്ര പ്രദര്‍ശനവും ഇന്ന് തിരുവനന്തപുരത്ത് തുടരും. വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഡബ്ല്യുസിസി ആസൂത്രണം ചെയ്തിരിക്കുന്നത്.