LiveTV

Live

Kerala

ചെങ്ങന്നൂരില്‍ പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു

ചെങ്ങന്നൂരില്‍ പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു
Summary
നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ് നടക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു. 181 ബൂത്തുകളാണ് മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിക്കാണ് പോളിങ്ങ് ആരംഭിക്കുന്നത്.

1,06,421 വനിതകളും 92,919 പുരുഷന്മാരും ഉള്‍പ്പടെ 1,99,340 വോട്ടര്‍മാരാണ് ചെങ്ങന്നൂരിലുള്ളത്. 164 ബൂത്തുകളും 17 സഹായക ബൂത്തുകളും ഉള്‍പ്പടെ 181 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 10 സ്ത്രീ സൗഹൃദ ബൂത്തുകള്‍ ഉണ്ട്. 17 സ്ഥാനാര്‍ഥികളും നോട്ടയും ഉള്‍പ്പടെ 18 പേര്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനം പിടിക്കുന്നതിനാല്‍ ഒരു പോളിങ് ബൂത്തില്‍ രണ്ടു വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ടാകും. ഇതിനായി 265 കണ്‍ട്രോള്‍ യൂണിറ്റും 480 ബാലറ്റ് യൂണിറ്റും 305 വിവിപാറ്റും തയ്യാറാക്കി. പോളിങ് സാമഗ്രികളുടെ വിതരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്നു. 1104 പോളിങ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ളത്.

നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ് നടക്കുന്നത്. ഹരിതചട്ടം പാലിക്കാനായി ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസറിനെ നിയമിച്ചിട്ടുണ്ട്.