LiveTV

Live

Kerala

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച; പ്രചാരണം ആവേശക്കൊടുമുടിയില്‍

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച; പ്രചാരണം ആവേശക്കൊടുമുടിയില്‍
Summary
കൂടുതൽ മുതിർന്ന നേതാക്കൾ മണ്ഡലത്തിലേക്ക് എത്തിയതോടെ പ്രചാരണ വിഷയങ്ങൾ മാറിമറിയുകയാണ്

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ പ്രചാരണം ആവേശത്തിലായി. കൂടുതൽ മുതിർന്ന നേതാക്കൾ മണ്ഡലത്തിലേക്ക് എത്തിയതോടെ പ്രചാരണ വിഷയങ്ങൾ മാറിമറിയുകയാണ്. മുഖ്യമന്ത്രിയും എ കെ ആന്റണിയും അടക്കമുള്ളവർ അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിലെത്തും.

പരസ്യ പ്രചാരണം അവസാനിക്കാൻ നാല് ദിവസവും ചെങ്ങന്നൂർ പോളിങ് ബൂത്തിലെത്താൻ 5 ദിവസവും മാത്രമാണ് ബാക്കിയുള്ളത്. പ്രചാരണം ഇതിനോടകം തന്നെ ആവേശ കൊടുമുടിയിലായിട്ടുണ്ട്‌.തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനപ്പെട്ട മൂന്ന് സ്ഥാനാർത്ഥികളും തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്

കൂടുതൽ സംസ്ഥാന നേതാക്കൾ മണ്ഡലത്തിലേക്ക് എത്തിയതോടെ പ്രചാരണ വിഷയങ്ങൾ ഓരോ ദിവസവും മാറി വരികയാണ്.പെട്രോൾ വില വർധനവ്, കോൺഗ്രസിന് കർണ്ണാടകയിലേറ്റ തിരിച്ചടി, നിപ പകർച്ച പനി തുടങ്ങി മുന്നണികൾ ഓരോ ദിവസവും ഓരോ വിഷയമാണ് ഏറ്റെടുക്കുന്നത്.